Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 9:46 am

Menu

Published on April 2, 2015 at 7:52 pm

നിങ്ങളുടെ ശ്വാസം നിങ്ങളുടെ ആരോഗ്യനിലയെ കുറിച്ച് പറയും!

things-your-breath-is-trying-to-tell-you

ശരീരത്തിൻറെ നിലനിൽപ്പിന് വേണ്ടിയുള്ള ശ്വാസകോശത്തിൻറെ ഒരു ധർമ്മമാണ് ശ്വാസക്രിയ. ജീവജാലകളുടെ പ്രാണനാണ് ശ്വാസോച്ഛാസം. ഇതില്ലാതെ മനുഷ്യനാണെങ്കിലും മൃഗത്തിനാണെങ്കിലും ജീവിക്കാൻ സാധ്യമല്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യ നിലയെ പറ്റി ശ്വാസത്തിലൂടെ മനസ്സിലാക്കാൻ കഴിയും. വായിലുണ്ടാകുന്ന ദുര്‍ഗന്ധം അടിസ്ഥാനപ്പെടുത്തി പല അസുഖങ്ങളും നമുക്ക് മനസ്സിലാക്കാം.
1.സെറോസ്‌റ്റോമിയ
–
WOMEN
–
രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ശ്വാസത്തിന് ദുർഗന്ധം അനുഭവപ്പെടുന്നത് സാധാരണമാണ്. പല്ലു തേച്ച് കഴിഞ്ഞാൽ ഈ പ്രശ്നം തീരുകയും ചെയ്യും. എന്നാൽ ചിലയാളുകളിൽ പല്ലു തേച്ച് കഴിഞ്ഞാലും ദുർഗന്ധം അനുഭവപ്പെടാറുണ്ട്. സെറോസ്‌റ്റോമിയ എന്ന അവസ്ഥയാണ് ഇതിന് കാരണം. അതായത് വരണ്ട വായയുള്ളവരില്‍ ഈ പ്രശ്‌നമുണ്ടാകാറുണ്ട്. വേണ്ട വിധത്തില്‍ ഉമിനീര് ഉല്‍പാദിപ്പിയ്ക്കപ്പെടാത്തതാണ് ഇതിന് കാരണം.
2.ഭക്ഷണക്രമം
–
Things Your Breath Is Trying To Tell You4
–
നിങ്ങളുടെ ശ്വാസത്തിന് കേടായ പാലിൻറെ മണമാണ് ഉള്ളതെങ്കിൽ ഭക്ഷണക്രമമായിരിക്കാം ഇതിനു കാരണം. കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുകയും കാര്‍ബോഹൈഡ്രേറ്റ് കഴിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നത് ഇത്തരം അവസ്ഥയുണ്ടാകാൻ കാരണമാകും.കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുകയും കാര്‍ബോഹൈഡ്രേറ്റ് കഴിയ്ക്കാതിരിയ്ക്കുന്നതും ഇത്തരം അവസ്ഥയുണ്ടാക്കും.
3.ടൈപ്പ് 2 പ്രമേഹം
–
Things Your Breath Is Trying To Tell You6
–
അമോണിയയുടെ ഗന്ധമാണ് നിങ്ങളുടെ ശ്വാസത്തിനെങ്കിൽ ഇത് ടൈപ്പ് 2 പ്രമേഹത്തിൻറെ കാരണമാകാം. ഇന്‍സുലിന്‍ കുറവു കാരണം ശരീരത്തിലെ ഷുഗര്‍ ഊര്‍ജമായി മാറുന്നില്ല. കൊഴുപ്പ് ചെറിയ കണങ്ങളായി മാറുന്നു. ഇത് കെറ്റോണ്‍സ് എന്നറിയപ്പെടുന്ന വേസ്റ്റ് ഉല്‍പാദിപ്പിയ്ക്കുന്നു. ഇതാണ് ശ്വാസത്തിന് അമോണിയയുടെ ഗന്ധം വരാന്‍ കാരണം.
4.ടോണ്‍സിലൈറ്റിസ്
–
Things Your Breath Is Trying To Tell You7
–
ചീഞ്ഞ മാംസത്തിൻറെ ഗന്ധമാണ് നിങ്ങളുടെ മാംസത്തിനുള്ളതെങ്കിൽ ഇത് ടോണ്‍സിലൈറ്റിസ് പ്രശ്നമാകാം. ഈ പ്രശ്‌നമുണ്ടാകുമ്പോള്‍ വായിലെ ബാക്ടീരിയയ്ക്ക് കെമിക്കലുകളെ കണങ്ങളാക്കി മാറ്റാന്‍ സാധിയ്ക്കാതെ വരുന്നു. ഇത് സള്‍ഫര്‍ ഉല്‍പാദിപ്പിയ്ക്കുന്ന ബാക്ടീരികള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇട വരും. അപ്പോഴാണ്‌ ശ്വാസത്തിന് ദുർഗന്ധമുണ്ടാകുന്നത്.
5.മോണ, ദന്തരോഗങ്ങള്‍
–
Things Your Breath Is Trying To Tell You5
–
നിങ്ങളുടെ ശ്വാസത്തിന് വിസർജ്യത്തിൻറെ ഗന്ധമാണ് ഉള്ളതെങ്കിൽ ഇത് മോണ, ദന്തരോഗങ്ങള്‍ മൂലമാകാം.ഇതിന് മോണകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുക മാത്രമേ മാർഗ്ഗമുള്ളൂ.
6.സൈനസ്
–
Things Your Breath Is Trying To Tell You8
–
സൈനസ് പ്രശ്‌നങ്ങളുള്ളവരുടെ ശ്വാസത്തിന് പാറ്റഗുളികകളുടെ മണം വരുന്നത് സാധാരണമാണ്. ഇത്തരം അവസ്ഥയില്‍ വേണ്ട രീതിയില്‍ ശ്വാസോച്ഛാസം നടത്താനാവാത്തത് പ്രോട്ടീന്‍ വിഘടനം തടസപ്പെടുത്തുന്നു. അപ്പോഴാണ്‌ ദുർഗന്ധമുണ്ടാകുന്നത്.
7.കിഡ്‌നി
–
Things Your Breath Is Trying To Tell You.
–
ശ്വാസത്തിന് മീന്‍ ഗന്ധമാണെങ്കില്‍ കിഡ്‌നി പ്രശ്‌നങ്ങളാകാം കാരണം. കിഡ്‌നി വേണ്ട വിധത്തില്‍ പ്രവര്‍ത്തിയക്കാതിരിയ്ക്കുമ്പോള്‍ നൈട്രജന്‍ ഉല്‍പാദനം വർദ്ധിക്കുന്നു.ഇൗ നൈട്രജനാണ് മീന്‍ ഗന്ധത്തിന് കാരണമാകുന്നത്.

Loading...

Comments are closed.

More News