Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 12:41 pm

Menu

Published on April 2, 2015 at 8:49 pm

വേനല്‍ക്കാലത്ത് നിബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ…..

foods-to-avoid-in-summer

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു.ഓരോ ദിവസം കഴിയുന്തോറും വേനലിന്റെ കാഠിന്യം കൂടി വരികയാണ്.ഈ സമയത്ത് ശരീത്തിലെ ജലാംശം മുഴുവനും വിയര്‍പ്പായും മൂത്രമായും നഷ്ടപ്പെടുന്നു . ഉറക്കമില്ലായ്മ, ക്ഷീണം, പെട്ടെന്ന് ദേഷ്യം വരുക,ഏകാഗ്രതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഇക്കാലത്ത് ഉണ്ടാകാം.ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധക്കേണ്ട കാര്യം. മാത്രമല്ല, ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അത്തരം ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….

മസാല  അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

മസാല ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.ഇത് എരിവാണെങ്കിലും പുളിയാണെങ്കിലുമെല്ലാം ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കും. വേനല്‍ കാലത്ത് പൊതുവേ ശരീരം ചൂടായിരിക്കും ഇതു കൂടാതെ ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് കൂടുന്നതിനും ഇടയാക്കും .

SPICY FOOD

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

ചൂടുകാലത്ത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. അതായത് ഇറച്ചി, മീന്‍ വിഭവങ്ങള്‍, തന്തൂരി വിഭവങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. ഇവ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. മാത്രമല്ല, വേനല്‍ക്കാലത്ത് ദഹനപ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണ്. മാംസഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടു തന്നെ ഇവ വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

Foods to avoid in summer

 

ചായ, കാപ്പി

ശരീരത്തിലെ താപ നില ഉയര്‍ത്തുന്ന ഘടകം ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്നു. കഫീനും പഞ്ചസാരയും ചേരുമ്പോള്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും.

TEA AND COFFEE

ചപ്പാത്തി

ചപ്പാത്തി ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കും. ദഹനത്തിന് കൂടുതല്‍ സമയം പിടിക്കുകയും ചെയ്യും. ചപ്പാത്തിക്കു പകരം ചോറുപയോഗിക്കുകയാണ് ചൂടകാലത്ത് കൂടുതല്‍ നല്ലത്.

food

മാങ്ങ

വേനലില്‍ ധാരളമായി  ലഭിയ്ക്കുന്ന ഒരു ഭക്ഷണസാധനമാണ് മാങ്ങ. എന്നാല്‍ ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. കൂടുതല്‍ കഴിച്ചാല്‍ ഇവ ശരീരത്തില്‍ ചൂടുകുരു വരാന്‍ പോലും ഇട വരുത്തും.

MANGO

പാൽ

പാലുല്‍പന്നങ്ങളും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്നവയാണ്. ഇവ വേനല്‍ക്കാലത്ത് ഒഴിവാക്കുകയാണ് നല്ലത്.

Three glasses of milk

പിസ, ബര്‍ഗര്‍

പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ വേനലില്‍ ഒഴിവാക്കുന്നതാണ് നല്ലത് . ഇവ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

Foods to avoid in summer

ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ്

ചൂടുകാലത്ത എല്ലാവരും ആശ്രയിക്കുന്നത് ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് മുതലായവയായിരിക്കും. എന്നാല്‍ ഇവ താല്‍ക്കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണെന്നറിയുക.

ICE CREAM

 ഡ്രൈ ഫ്രൂട്‌സ്

ഡ്രൈ ഫ്രൂട്‌സ്   ശരീരത്തിലെ താപനില വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇവയുടെ ഉപയോഗവും വേനല്‍ക്കാലത്ത് കുറയ്ക്കുന്നതു തന്നെയാണ് കൂടുതല്‍ നല്ലത്.

DRY FOOD

സോസ്

സോസ് ഒഴിവാക്കുക: സോസുകള്‍ 350 കലോറി വരെ കുറയ്ക്കാന്‍ കാരണമാകുന്നു. സോസില്‍ അടങ്ങിയിരിക്കുന്ന മോണോ സോഡിയം ഗ്ലൂക്കമേറ്റും ഉപ്പും അപകടകാരികളാണ്.

SOS

എണ്ണ പലഹാരങ്ങള്‍

എണ്ണ പലഹാരങ്ങള്‍ വേനല്‍ക്കാലത്ത് പരമാവധി ഒഴിവാക്കുക.

food

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News