Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:07 pm

Menu

Published on April 13, 2015 at 10:14 am

ക്യാൻസറിനെ പ്രതിരോധിക്കാൻ കഞ്ചാവ് ഉത്തമ ഔഷധം..!

cannabis-kills-cancer-cells-confirms-us-governmen

ന്യൂയോർക്ക്: ക്യാന്‍സറിനെതിരെ  വളരെ ഫലപ്രദമായ ഔഷധമാണ് കഞ്ചാവെന്ന് കണ്ടെത്തൽ. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് (എന്‍ഐഡിഎ) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കഞ്ചാവ് നശിപ്പിക്കുമെന്നാണ്  പഠനം പറയുന്നത്.മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പഠനത്തില്‍ മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ കഞ്ചാവ് പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തി.ഏറ്റവും ഗുരുതരമായ ബ്രെയ്‌ന്‍ ട്യൂമറിനെതിരെ പോലും കഞ്ചാവ്‌ ഫലപ്രദമായി ഉപയോഗിക്കാമെന്ന്‌ ഗവേഷകര്‍ അവകാശപ്പെടുന്നു. എലികളിലാണ്‌ പരീക്ഷണം നടത്തിയത്‌. റേഡിയേഷന്‍ തെറാപ്പിക്കൊപ്പം കഞ്ചാവ്‌ കൂടി പ്രയോഗിച്ചതോടെ ക്യാന്‍സര്‍ ബാധിച്ച കോശങ്ങള്‍ നശിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. കഞ്ചാവിന്റെ സത്ത്‌ എടുത്താണ്‌ ചികിത്സ.   ഏതാണ്ട് മൂന്ന് വര്‍ഷത്തോളം എടുത്താണ് പഠനം നടത്തിയത്. അടുത്തതായി  റേഡിയേഷൻ ചികിത്സയ്‌ക്കൊപ്പം കഞ്ചാവ് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.

Loading...

Leave a Reply

Your email address will not be published.

More News