Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:00 am

Menu

Published on April 16, 2015 at 12:49 pm

റിയാലിറ്റി ഷോ താരമായ മോഡലിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബലാത്സംഗം ചെയ്തതായി പരാതി

big-boss-5-contestant-alleges-molestation-in-udaipur

ജയ്പൂര്‍: റിയാലിറ്റി ഷോ താരമായ മോഡലിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ബലാത്സംഗം ചെയ്തതായി പരാതി.നടിയും മോഡലുമായ പൂജ മിശ്രയാണ് പരാതി നല്‍കിയത്. പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ മയക്കുമരുന്നു നല്‍കിയ ശേഷം തന്നെ അജ്ഞാതർ പീഡിപ്പിയ്ക്കുകയും  മുറിയിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും ചെയ്‌തുവെന്നാണ് പരാതി.   രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് സംഭവം. ഉദയ്പൂരില്‍ ഒംരു ഫോട്ടോ ഷൂട്ടിനു വന്നതായിരുന്നു നടി. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ മടങ്ങിപ്പോയ ശേഷമാണ് യുവതി പരാതി നല്‍കിയത്. രണ്ട് പേര്‍ തന്റെ മുറിയില്‍ രാത്രിയില്‍ അതിക്രമിച്ചു കടക്കുകയും ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മുറിയല്‍നിന്ന് വിലപിടിച്ച സാധനങ്ങള്‍ കളവുപോയതായും അവര്‍ പരാതിയില്‍ പറഞ്ഞു.മുമ്പും പൂജ ബലാത്സംഗ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌. നടി ഇഷ കോപ്പിക്കറുടെ ഭര്‍ത്താവ്‌ രോഹിത്‌ നാരംഗും സഹോദരനും ചേര്‍ന്ന്‌ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെയുളള ആരോപണം. ഇത്തവണ ഒരു പ്രമുഖ വ്യവസായിയും കൂട്ടരും ചേര്‍ന്നാണ്‌ തന്നെ ആക്രമിച്ചതെന്നാണ്‌ പോലീസിനോട്‌ പറഞ്ഞത്‌. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News