Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരം ഫിറ്റാക്കി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ചര്‍മത്തെ കേടാക്കുന്നതിന് നാമറിയാതെ നമ്മള്‍ തന്നെ ചില കാര്യങ്ങള്‍ ചെയ്യുന്നു. ഇവയെന്തെന്ന് അറിഞ്ഞാല്‍ അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. എന്നെന്നും പതിനേഴായി തോന്നിക്കാന്‍ ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവില്ല. എന്നാല്‍ ജോലിത്തിരക്കും, ടെന്‍ഷനും കാരണം ശരീരത്തെ വേണ്ടത്ര ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ചര്‍മത്തിലെ ചുളിവുകളാണ് പലയാളുകളുടെയും പ്രശ്നം. എന്നാൽ അതിന് സഹായിക്കുന്ന ചില പഴങ്ങളുണ്ട്. ദിവസവും ഇത്തരം പഴങ്ങൾ കഴിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മത്തെ ഫിറ്റാക്കി നിര്‍ത്താൻ സാധിക്കും.
–

–
1.പപ്പായ
വൈറ്റമിന്‍ എ, ഇ, സി അടങ്ങിയ പപ്പായ നിങ്ങളുടെ ചര്‍മത്തിന് ഏറെ ഗുണം ചെയ്യും. ഇതിന് നിങ്ങളുടെ ചര്‍മത്തെ ശുദ്ധമാക്കിവെക്കാനുള്ള കഴിവുണ്ട്.
2.നേന്ത്രപ്പഴം
ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ സി, ബി-6 എന്നിവ നിങ്ങളുടെ ചര്‍മത്തെ അയവുള്ളതാക്കുന്നു. മാംഗനീസ്, പല തരത്തിലുള്ള ആന്റിയോക്‌സിഡന്റ്‌സ് എന്നിവ ആന്റി-എയ്ജിങിന് സഹായിക്കുന്നു.
–

–
3.മുന്തിരി
അള്‍ട്രാ വയലറ്റ് റേഡിയേഷനില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനുള്ള കഴിവ് മുന്തിരിക്കുണ്ട്. ഇതിൽ മാംഗനീസ്, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
4.ആപ്പിള്‍
ചർമത്തിൻറെയും ശരീരത്തിൻറെയും ആരോഗ്യത്തിന് ഒരുപോലെ സഹായിക്കുന്ന ഒരു പഴമാണ് ആപ്പിൾ. ഇതിലടങ്ങിയിട്ടുള്ള എന്‍സൈം കൊഴുപ്പ് കുറയ്ക്കുകയും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.
–

–
5.ബെറീസ്
ഇതിലടങ്ങിയിട്ടുള്ള ആന്റിയോക്‌സിഡന്റ്‌സും വൈറ്റമിന്‍ സിയും ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ സഹായിക്കുന്നു.
6.കിവി
ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ കിവി പഴം ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാൻ സഹായിക്കും. വൈറ്റമിന്‍ സി, ഇ എന്നിവ ചര്‍മത്തിന് ആവശ്യമില്ലാത്ത റാഡിക്കലിനോട് പൊരുതും.
–

–
7.തണ്ണിമത്തങ്ങ
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള തണ്ണിമത്തങ്ങ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. ചര്‍മം വരണ്ടുപോകാതെയും ഇതുവഴി ചുളിവ് വീഴാതെയും കാത്ത് സൂക്ഷിക്കുന്നു.
8.മാങ്കോസ്റ്റീന്‍
ഇതിലടങ്ങിയിരിക്കുന്ന ഒരു പോഷക ഘടകമാണ് സന്തോനസ്. ഇത് ആന്റി-ഓക്‌സിഡന്റ്‌സ് ആയി പ്രവര്‍ത്തിക്കുന്നു.
–

–
9. മാതളനാരങ്ങ
ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, റിബോഫ്‌ളേവിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ ചര്‍മകാന്തി വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മത്തെ അയവുള്ളതാക്കി മാറ്റുന്നു.
10.അവോക്കാഡോ
വൈറ്റമിന്‍ ബി, ഇ എന്നിവ അടങ്ങിയിരിക്കുന്ന അവോക്കാഡോ ചര്‍മത്തെ ആരോഗ്യമുള്ളതാക്കി നിര്‍ത്തുകയും ശരീരത്തിലെ വെള്ളത്തിൻറെ അളവ് കൂട്ടുകയും ചെയ്യുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും
അവോക്കാഡോ ഉത്തമമാണ്.
–

Leave a Reply