Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്കയാളുകളുടെയും ഒരു പ്രശ്നമാണ് തൂക്കം കൂടുന്നുവെന്നുള്ളത്. തൂക്കം കുറയ്ക്കണമെന്ന് ചിന്തിക്കുമ്പോഴേ മനസിലെത്തുന്നത് ഡയറ്റിങ് അഥവാ ആഹാരനിയന്ത്രണം എന്ന കാര്യമാണ്. അമിതവണ്ണം പലപ്പോഴും ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. വണ്ണം കുറയ്‌ക്കാനുള്ള വഴികള്‍ അനവധിയാണ്. പക്ഷേ അതൊക്കെ ഭാവിയില്‍ പ്രശ്‌നങ്ങളായി മാറുന്നവയാണ്. അമിതമായി ആഹാരം കഴിച്ച ശേഷം തടി കൂടിയെന്ന് പറഞ്ഞ് സങ്കടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ഇന്ന് പല ചികിത്സകളുണ്ട്. വണ്ണം കുറയ്‌ക്കാനുള്ള വഴി എന്നു കേട്ടാല്‍ തന്നെ ആളുകള്‍ ആവേശത്തോടെ അന്വേഷിക്കുകയും ചെയ്യും. പക്ഷേ ആ ചികിത്സകളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയില്ല. ഇഷ്ട ഭക്ഷണങ്ങളോട് അകലം പാലിക്കാതെ തന്നെ മറ്റു ചില ക്രമീകരണങ്ങൾ വരുത്തിയാൽ നിങ്ങൾക്ക് അമിതവണ്ണം കുറയ്ക്കാവുന്നതാണ്. അതിന് ചില എളുപ്പ വഴികളുണ്ട്.
–

–
1.ഒരേ ഭക്ഷണം രാത്രി ഏഴുമണിക്ക് കഴിക്കുന്നതിനും പത്തുമണിക്ക് കഴിക്കുന്നതിനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എട്ട് മണിക്ക് ശേഷം സാലഡുകളും പഴങ്ങളും മാത്രമേ കഴിക്കാവൂ. എല്ലാ ആഹാരസമയത്തിനും മുമ്പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം.അത്താഴം നേരത്ത കഴിക്കുന്നത് ഭാരം അമിതമായി വർധിക്കുന്നതിന് തടസമാകും.
2.ലീൻ വെജിറ്റബിൾസ്, പാവയ്ക്ക, കോവയ്ക്ക, ബീൻസ്, കാരറ്റ്, ഇലക്കറികൾ, വെണ്ട, വഴുതന, പടവലം, കത്തിരി തുടങ്ങിയ കൂടുതൽ നാരും ജലാംശവുമടങ്ങിയ പഴങ്ങളും പച്ചക്കറികളും കലോറികളുടെ അളവിനെ ഗണ്യമായി കുറച്ച് അമിതഭാരത്തിൽ നിന്നും സംരക്ഷണം നൽകും. അത്താഴത്തിനൊപ്പം പച്ചക്കറി വിഭവങ്ങളുടെയെണ്ണം കൂട്ടുക.
3.പഞ്ചസാര കാലറി നന്നായി വർധിപ്പിക്കും. കഴിയുന്നതും പഞ്ചസാര ചേർക്കാതെ കാപ്പിയും ചായയും പാലും കുടിക്കാൻ ശീലിക്കുക. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ ഉപേക്ഷിച്ചാൽ നിങ്ങൾ പത്ത് ടീസ്പൂൺ പഞ്ചസാരയാണ് ലാഭിക്കുന്നത്. പകരം വെള്ളമോ കാലറിരഹിതമായ മറ്റു പ്രകൃതി വിഭവങ്ങളോ ഉപയോഗിക്കാം. മധുരപ്രിയനാണ് നിങ്ങളെങ്കിൽ കലോറി കുറവുള്ള ഷുഗർ ഫ്രീ പോലുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കാം.
–

–
4.ദിവസവും അഞ്ചുനേരം ഗ്രീൻ ടീ കുടിക്കുന്നവർക്ക് കൊളസ്ട്രോൾ നില ഗണ്യമായി കുറയ്ക്കാൻ കഴിയും. മാത്രമല്ല,ടൺ കണക്കിന് കലോറി ഉള്ളിൽ ചെല്ലാതെ തന്നെ ഗ്രീൻ ടീ നിങ്ങൾക്ക് ഉന്മേഷദായകമായൊരു അവസ്ഥ ഉണ്ടാക്കും.
5.കഴിയുന്നതും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കുക. അഥവാ ഹോട്ടലിൽ പോയാൽ കഴിയുന്നതും സുഹൃത്തിനൊപ്പം ഭക്ഷണം പങ്കു വെയ്ക്കുക. കഴിക്കാൻ ചെറിയ പാത്രങ്ങൾ തിരഞ്ഞെടുക്കുകയും വിശപ്പു വർധിപ്പിക്കുന്ന ഭക്ഷണപദാർഥത്തെ പ്രധാന ഭക്ഷണമായി കഴിക്കുകയും ചെയ്യുക. ഹോട്ടൽ ആഹാരത്തിനൊപ്പം വെജിറ്റബിൾ സാലഡ് കഴിച്ചാൽ ശരീരത്തിന്റെ ശരിയായ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാം
6. നെല്ലുൽപാദകമായ ഭക്ഷ്യവസ്തുക്കളിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലുള്ളപ്പോൾ അത് ഗോതമ്പുൽപാദകങ്ങളിൽ കുറവാണെന്ന് സമകാലീനപഠനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ മൊത്തം ജനസംഖ്യയിൽ 17 ശതമാനവും പ്രമേഹബാധിതരാകുമ്പോൾ പഞ്ചാബിൽ അത് വെറും ആറുശതമാനമാണ്. ശുദ്ധീകരിച്ച ആട്ടയെക്കാൾ നല്ലത് തവിടുനീക്കാത്ത ഗോതമ്പുമാവിലേയ്ക്ക് സോയാപ്പൊടി ചേർക്കുന്നതാണ്. അത് ധാതുക്കളുടെ വളരെ മികച്ച കലവറയാണ്.
–

–
7.ഭക്ഷണം എത്ര സാവധാനത്തിൽ കഴിക്കാമോ അത്രയും സാവധാനം കഴിക്കണം. ചവച്ചരച്ച് സ്വാദ് പൂർണമായി അറിഞ്ഞ് ഭക്ഷണം കഴിക്കുക. ഇത് ദഹനവ്യവസ്ഥയിൽ വലിയൊരു മാറ്റം തന്നെ വരുത്തും.ആഹാരസമയത്തെ ഇരുപത് മിനിറ്റ് എന്ന ക്രമത്തിൽ ചിട്ടപ്പെടുത്തി ഭക്ഷിക്കുക.
8.സാധാരണ ഉറങ്ങുന്നതിനേക്കാൾ ഒരു മണിക്കൂറെങ്കിലും കൂടുതൽ ഉറങ്ങിയാൽ വർഷം തോറും ഒരു ശരാശരി മനുഷ്യന് പത്തു കിലോഗ്രാം വരെ തൂക്കം കുറയ്ക്കാനാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു. കൂടുതൽ ഉറങ്ങുന്നതിലൂടെ ആ സമയത്ത് വെറുതെയെന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്ന സ്വഭാവം കുറയ്ക്കാം. അങ്ങനെ ദൈനംദിന കാലറി ഉപഭോഗത്തിന് ആറു ശതമാനത്തോളം കുറവ് വരുത്താൻ സാധിക്കും.
9.നിങ്ങൾക്ക് വളരെയേറെ പ്രിയപ്പെട്ടതും എന്നാൽ ഭാരം കൂടിയതിനുശേഷം ഉപയോഗം സ്വപ്നത്തിൽ മാത്രമായി ചുരുങ്ങുകയും ചെയ്ത പഴയവസ്ത്രങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾ എപ്പോഴും കാണാൻ സാധ്യതയുള്ള സ്ഥലത്ത് തൂക്കിയിടുക. അത് ആവർത്തിച്ചു കാണുന്തോറും ആ വസ്ത്രത്തിനകത്തേക്ക് ചുരുങ്ങാനുള്ള മാനസികവ്യഗ്രത കൂടുകയും കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കുകയും ചെയ്യും.
–

–
10.ജൂസ്, ലഘു പാനീയങ്ങൾ എന്നിവ കുടിക്കുമ്പോൾ വായ്ഭാഗം വീതി കുറഞ്ഞതും നീളമേറിയതുമായ ഗ്ലാസുകൾ ഉപയോഗിക്കുക. ഇത്തരം ഗ്ലാസുകൾ ഉൾക്കൊള്ളുന്ന പാനീയങ്ങളുടെ അളവ് കുറവായിരിക്കും. എന്നാൽ കുടിക്കുന്ന പാനീയം ഏറെയുണ്ടെന്നു തോന്നുകയും ചെയ്യും. ഇത്തരം ഗ്ലാസുകളിൽ കുടിക്കുന്നതിലൂടെ 25—30% വരെ കുറവുണ്ടാകുകയും അമിതഭാരത്തെ തടയാൻ കഴിയുകയും ചെയ്യും.
11.വറുത്തതും പൊരിച്ചതും അമിത അളവിൽ എണ്ണ ചേരുന്നതുമായ ആഹാരമാകും മിക്കപ്പോഴും പുറത്തു നിന്നു കഴിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ കഴിയുന്നതും വീട്ടിൽ തന്നെ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
12.ദിവസവും ഒരു മൈൽ വീതം ഇരുപത് മിനിറ്റ് നേരം നടക്കുകയും പത്ത് മിനിറ്റ് നേരം ഓടുകയും ചെയ്യുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്‌താൽ ദിവസം നൂറ് കലോറി വരെ കുറയ്ക്കാൻ സാധിക്കും.
–
Leave a Reply