Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 8:35 am

Menu

Published on May 2, 2015 at 12:23 pm

ഉറക്ക ഗുളിക കഴിക്കുന്നവർ അറിയാൻ

side-effects-of-sleeping-pills

ഉറക്കം ശരീരത്തിന് ഏറെ അത്യാവശ്യമാണ്. ഉറക്കത്തിന്റെ ഓരോഘട്ടത്തിലും ഓരോ രീതിയിലാണ് ശാരീരിക പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. ഉറക്കത്തിന്റെ ഒരുഘട്ടം നിങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനും പിറ്റേന്ന് ഊര്‍ജ്വസ്വലരായി നിര്‍ത്തുന്നതിനുമുള്ളതാണെങ്കില്‍ മറ്റൊരു ഘട്ടം ഓര്‍മകളിലൂടെ സഞ്ചരിക്കാനും പഠിക്കുന്നതിനും വേണ്ടിയുള്ളതാണ്. എത്രത്തോളം നന്നായി ഉറങ്ങുന്നുവെന്നതിനെയും എത്രനേരം ഉറങ്ങാന്‍ കഴിയുന്നുവെന്നതിനെയും ആശ്രയിച്ചാണ് ഒരാളുടെ ഉറക്കത്തെ വിലയിരുത്തേണ്ടത്. പലയാലുകൾക്കും രാത്രി ഉറക്കം വരാത്ത അവസ്ഥയുണ്ടാകാറുണ്ട്.
–
Side Effects of Sleeping Pills1
–
ഇത്തരം അവസരങ്ങളിൽ ചിലരെങ്കിലും ഉറക്കഗുളികകൾ കഴിക്കാറുണ്ട്.എന്നാൽ ഉറക്കം വരാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ ഗുളിക എത്രത്തോളം അപകടകാരിയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ഗുളിക ചിലപ്പോൾ നിങ്ങളെ എന്നെന്നേക്കുമായി ഉറക്കിയേക്കും. സ്‌ട്രെസ്സ് , ജോലിഭാരം , കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവയിൽ നിന്നും ഒളിച്ചോടാൻ വേണ്ടിയാണ് പലപ്പോഴും പലരും ഉറക്ക ഗുളികയെ ആശ്രയിക്കുന്നത്. ഇത്തരത്തിൽ ഉറക്കഗുളിക കഴിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
1. ഉറക്ക ഗുളിക ഉപയോഗിക്കുന്നവരുടെ ആയുസ്സ് കുറവായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ഥിരമായി ഉറക്കഗുളിക കഴിച്ചാൽ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരാനുള്ള സാധ്യത ഏറെയാണ്‌.
2. ഉറക്കഗുളികയിൽ അലര്‍ജിയുണ്ടാക്കുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശ്വസനത്തിന് തടസ്സം ഉണ്ടാക്കിയേക്കാം.
–
Side Effects of Sleeping Pills (2)
–
3. നിങ്ങളുടെ മൂഡ്‌ മാറാൻ കാരണമാകുന്നു. എപ്പോഴുമുള്ള പെരുമാറ്റത്തിൽ നിന്നും വ്യതി ചലിക്കുന്നു.
4.ഉറക്ക ഗുളിക ഉപയോഗിക്കുന്നതുമൂലം ഓർമ്മശക്തി നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. ഇത് തുടർന്നാൽ മൂന്ന് മാസം കൊണ്ട് അൾഷിമേഴ്സ് പോലുള്ള രോഗം പിടിപെടാൻ സാധ്യത ഏറെയാണ്‌.
5. ചിലയാളുകൾ മദ്യപിച്ച് കഴിഞ്ഞ് ഉറക്ക ഗുളിക കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരം വീണ്ടും ചാഞ്ചാടുകയാണ് ചെയ്യുക . കൂടുതല്‍ മദ്യപിച്ച ഫലമാണ് അപ്പോൾ ഉണ്ടാകുന്നത്.
–
Side Effects of Sleeping Pills.
–
6.ഉറക്ക ഗുളിക കഴിച്ചതിൻറെ അടുത്ത ദിവസം ഇത് നെഞ്ചെരിച്ചല്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും.ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
7.ഉറക്ക ഗുളിക ശീലമാക്കിയവർ എപ്പോഴും അലസന്മാരായിരിക്കും. ചുറുചുറുക്കോടെ ജോലികള്‍ ചെയ്യാന്‍ ഇവർക്ക് സാധിച്ചെന്നു വരില്ല. ദിവസം മുഴുവനും ഈ ഹാങ് ഓവര്‍ മാറാതെയിരിക്കും. രാവിലെ ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
8. ഭൂരിഭാഗം സ്ത്രീകളിലും ഇന്‍സോമ്‌നിയ എന്ന ഉറക്കമില്ലായ്മ രോഗം കണ്ടുവരുന്നുണ്ട്. ഇവര്‍ ഉറക്ക ഗുളിക കഴിക്കുകയും ചെയ്യുന്നു. ഇത് കഴിക്കുന്നതോടെ നിങ്ങളുടെ ശരീരത്തിന്റെ ചെറുത്തുനില്‍പ്പ് നഷ്ടമാകുകയാണ് ചെയ്യുന്നത്.
–
Side Effects of Sleeping Pills4
–
9.ഉറക്കഗുളിക ഉപയോഗിച്ച് തുടങ്ങിയാൽ പിന്നീട് ഇതിന് മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതീതിയായിരിക്കും.പിന്നീട് ഇത് ഉപയോഗിക്കാതിരിക്കാന്‍ കഴിയാതെ വരും. അതിനാൽ ഉറക്കം വരാൻ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്തുക.
10.ഉറക്ക ഗുളിക കഴിക്കുന്നവര്‍ ഒരു സ്ഥിരത ഇല്ലാത്ത പ്രവൃത്തികളായിരിക്കും ചെയ്യുക.ഇവർ അസ്വാഭാവികമായ പെരുമാറ്റങ്ങള്‍ കാഴ്ചവെക്കുന്നു.ഉറക്കം തൂങ്ങിയുള്ള നടത്തം, അമിനീഷ്യ പോലുള്ള ഓര്‍മ്മക്കുറവ് എന്നിവയൊക്കെ ഇത്തരക്കാരിൽ കണ്ടുവരുന്നു.
–
Side Effects of Sleeping Pills..

Loading...

Comments are closed.

More News