Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലയാലുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തിന് കഴുത്തിലുണ്ടാകുന്ന കറുപ്പു നിറം. ഗർഭ കാലത്തും അമിത വണ്ണം വെയ്ക്കുമ്പോഴുമാണ് പലരിലും കഴുത്തിന് കറുപ്പ് നിറം കാണപ്പെടുന്നത്. സ്വര്‍ണ്ണമല്ലാത്ത മാലകള്‍ ധരിച്ചാലും ചിലരുടെ കഴുത്തിന് കറുപ്പ് നിറം ഉണ്ടാകാറുണ്ട്. ഭംഗിയുള്ള കഴുത്ത് സൗന്ദര്യസങ്കല്‍പത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അല്പമൊന്ന് ശ്രദ്ധിച്ചാൽ മതി. ര്‍മ്മകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന ധാരാളം ലോഷനുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. കറുത്ത പാടുകള്‍, ചുളിവുകള്‍, കഴുത്തിലെ കറുപ്പ് നിറം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ഇത്തരം ലോഷനുകള്‍. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഇതാ ചില എളുപ്പ വഴികൾ.
1.അര കപ്പ് തൈര്,അത്രയും തന്നെ ഗോതമ്പ് മാവ്,ഒരു സ്പൂണ്‍ ബദാം എണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്ത് കഴുത്തില്‍ പുരട്ടുക.15 മിനിറ്റിന് ശേഷം ചെറിയ ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്‌താൽ കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ സാധിക്കും.
–

–
2. ഒരു സ്പൂണ്‍ വിനാഗിരിയും അര സ്പൂണ്‍ പനിനീരും മുന്തിരിച്ചാറില്‍ ചേര്‍ത്ത് പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കറുത്ത പാടുകൾ മാറിക്കിട്ടും.
3.കുട്ടികളുടെ ബേബി ലോഷന്‍ ദിവസവും ഒരു പ്രാവശ്യം കഴുത്തില്‍ പുരട്ടുന്നത് സ്‌കിന്നിന് മാര്‍ദ്ദവമുണ്ടാക്കും.
4.കഴുത്ത് പോലുള്ള ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്ന വിയര്‍പ്പൊഴിവാക്കാന്‍ കടലമാവും തണ്ണിമത്തങ്ങാ നീരും ചേര്‍ത്ത് പുരട്ടുക.അര മണിക്കൂറിന് ശേഷം കഴുകി കളയാം.
–

–
5.കഴുത്തില്‍ സ്‌ക്രബിടുന്നത് നല്ലതാണ്.ഇതു മൂലം ചര്‍മ്മത്തിലെ മൃത കോശങ്ങള്‍ ഇല്ലാതാകുകയും കറുപ്പു നിറം കുറയുകയും ചെയ്യും.
6.തക്കാളി നീര് കഴുത്തിൽ പുരട്ടുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും.
7.കഴുത്തിലെ കറുപ്പ് നീക്കാന്‍ കക്കിരിയും നാരങ്ങാനീരും ചേര്‍ത്തു അരച്ചിടുക.
–

–
8.തേങ്ങാപ്പാല്‍ പിഴിഞ്ഞിട്ട് അതില്‍ പച്ചമഞ്ഞള്‍ ചതച്ചതിന്റെ നീര് ചേര്‍ത്ത് ദേഹത്തും മുഖത്തും പുരട്ടുന്നത് നിറം കിട്ടാന്‍ സഹായിക്കും.
9.പഴുത്ത പപ്പായ നീരില്‍ ഒരു ടീസ്‌പൂണ്‍ ഇന്തുപ്പും ഒരു നുള്ള് പച്ച കര്‍പ്പൂരവും കലര്‍ത്തി കഴുത്തില്‍ പുരട്ടുക. ആഴ്‌ചയില്‍ രണ്ടു തവണ ചെയ്‌താല്‍ കഴുത്തിലെ കറുപ്പു നിറം മാറും.
10.ചൂടുവെളളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് കഴുത്തില്‍ തുടക്കുന്നത് കഴുത്തിലെ കറുപ്പ് കുറക്കും. കഴുത്തിനു … ചെറുനാരങ്ങാനീരില്‍ മഞ്ഞള്‍പൊടിയും ഉപ്പും കലര്‍ത്തി കഴുത്തില്‍ തേക്കുന്നത് കഴുത്തിനു നിറം നല്‍കും.
–

–
11.കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് കറുപ്പു കുറക്കും.
12.ചെറുനാരങ്ങാനീരില്‍ മഞ്ഞള്‍പൊടിയും ഉപ്പും കലര്‍ത്തി കഴുത്തില്‍ തേക്കുന്നത് കഴുത്തിനു നിറം നല്‍കും.
Leave a Reply