Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ രാജിവച്ചു. 2007 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റാണ് അദ്ദേഹം. ദേശിയ ടീമിൽ ഏറ്റവും കൂടുതൽകാലം നിലനിന്ന സപ്പോർട്ടിങ് സ്റ്റാഫുകളിലൊരാളാണ് അദ്ദേഹം. ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിലും ഫിസിയോ ആയിരുന്നു നിതിൻ.
വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി എന്നാണ് സൂചന. ഐപിഎൽ എട്ടാം സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ സപ്പോർട്ടിങ് സ്റ്റാഫായിരുന്നു അദ്ദേഹം.
ഇതോടെ ബിസിസിഐക്ക് പരിശീലകനൊപ്പം ഫിസിയോയെയും ഇന്ത്യൻ ടീമിനായി കണ്ടെത്തേണ്ടതുണ്ട്.
Leave a Reply