Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:05 pm

Menu

Published on June 5, 2015 at 12:13 pm

തൈര് കഴിക്കൂ….പ്രമേഹത്തെ പിടിച്ചുകെട്ടാം…!

eating-curd-to-avoid-diabetes

നാൾക്കുനാൾ കഴിയുംതോറും പ്രമേഹരോഗികളുടെ എണ്ണം വർദ്ധിച്ച് വരികയാണ് നമ്മുടെ കേരളത്തിൽ. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നത് ആകെ ഇന്‍സുലിന്‍ മാത്രമാണ്. ആധുനിക ജീവിതശലികളും, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവുമാണ്‌ പ്രധാനമായും പ്രമേഹത്തിന് കാരണമാകുന്നത്. അതിനാല്‍ വൈറ്റ് കോളര്‍ ജോലിക്കാരുടെ ഇടയില്‍ പ്രമേഹം വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം വരുന്നതിനേക്കള്‍ അത് വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ചികിത്സ. ഇന്ന് കണ്ടുവരുന്ന പ്രമേഹരോഗികളില്‍ അധികം പേരും ടൈപ്പ് 2 പ്രമേഹത്തിന്റെ ഗണത്തില്‍ വരുന്നവരാണ്‌.

Diabetes

ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.എന്നാ‍ല്‍ പാന്‍ക്രിയാസിനെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തൈരിന് സാധിക്കും എന്നാണ് ഇപ്പോള്‍ പുതിയതായി വരുന്ന ഗവേഷണ ഫലങ്ങള്‍ പറയുന്നത്. തൈര് ദിവസവും ഉപയോഗിക്കുന്നത്‌ ടൈപ്പ് 2 പ്രമേഹം തടയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് പാന്‍‌ക്രിയാസിനെ സംരക്ഷിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഘടകം. ഫാസ്റ്റ് ഫുഡ്ഡുകള്‍ കഴിക്കുന്നതില്‍ നിന്നുണ്ടാകുന്ന വിഷാംശങ്ങള്‍ ശരീരകലകളെ ബാധിക്കാതെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News