Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 2:19 pm

Menu

Published on June 10, 2015 at 11:19 am

ആറു വര്‍ഷത്തിനു ശേഷം ശ്വാസകോശത്തില്‍ നിന്ന് മീന്‍ മുള്ള് നീക്കം ചെയ്തു

doctors-successfully-remove-fish-bone-from-omani-nationals-lungs-in-kochi

കൊച്ചി: ശ്വാസകോശത്തില്‍ തറഞ്ഞുകയറിയ മീന്‍ മുള്ള് ആറുവര്‍ഷങ്ങള്‍ക്കു ശേഷം വിജയകരമായി നീക്കം ചെയ്തു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലാണ് 37 വയസുള്ള പ്രവാസി മലയാളിയുടെ ശ്വാസകോശത്തില്‍ നിന്ന് മുള്ള് നീക്കം ചെയ്തത്.ആവര്‍ത്തിച്ചു വരുന്ന ന്യൂമോണിയയ്ക്കും ശ്വാസകോശത്തിലെ പഴുപ്പിനുമായി മസ്കറ്റിലെ വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സ തേടിയിരുന്നു. ഒടുവില്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെ ഇന്‍റര്‍വെന്‍ഷനല്‍ പള്‍മനറി വിഭാഗം മേധാവി ഡോ. അരുണ്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ ബ്രോങ്കോസ്കോപ്പി പരിശോധനയില്‍ വലതു ശ്വാസകോശത്തിലെ താഴത്തെ അറയ്ക്കുള്ളില്‍ അസാധാരണമാം വിധത്തില്‍ കോശ വളര്‍ച്ച കണ്ടത്. വിശദപരിശോധനയില്‍ ശ്വാസകോശത്തില്‍ മത്സ്യമുള്ളു തറഞ്ഞു കയറി ചുറ്റും പഴുപ്പു വന്നു മൂടിയ അവസ്ഥയിലാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് അനസ്തീഷ്യ നല്‍കിയ ശേഷം മുള്ള് നീക്കം ചെയ്തു. പഴുപ്പും നീക്കി രോഗി പൂര്‍ണമായും സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍. ഇത്രയും കാലംകൊണ്ട് ടിഷ്യു ഇതിനു ചുറ്റും വളര്‍ന്നതു മൂലം നീക്കം ചെയ്യുക വലിയ വെല്ലുവിളിയായിരുന്നെന്ന് ആശുപത്രി അധികൃതര്‍

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News