Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 10:36 am

Menu

Published on June 26, 2015 at 5:22 pm

ലെഗിന്‍സ് വിവാദത്തിൽ കുരുങ്ങി പ്രേമം നായിക

premam-movie-heroine-legings-photos-viral-in-social-media

കൊച്ചി: പ്രേമം നായിക അനുപമ പരമേശ്വരന്റെ ലെഗിന്‍സ് ധരിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.ഒരു പരിപാടിക്ക് വന്ന അനുപമയുടെ ചിത്രം ആരോ പകര്‍ത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.സ്‌കിന്‍ കളര്‍ ലെഗിന്‍സ് ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ  ഫോട്ടോയ്ക്ക് ആളുകള്‍ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകളും ഇടുന്നുണ്ട്. “പച്ചപരിഷ്‌കാരി “, “ഒരു ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ഇങ്ങനെയായാല്‍ നായിക ആയാല്‍ എന്തായിരിക്കും അവസ്ഥ” എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ലെഗീന്‍സ് വിവാദം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ അടുത്തതായി താരത്തിന്റെ ലെഗിന്‍സ് ഫോട്ടോയും പ്രചരിക്കുന്നത്.നേരത്തെ സ്ത്രീകൾ  ലെഗിന്‍സ് ധരിക്കുന്നതിനെതിരേ വിമര്‍ശനവുമായി പ്രമുഖരടക്കം നിരവധിപേര്‍ രംഗത്തു വന്നിരുന്നു. പെണ്‍കുട്ടികള്‍ സ്‌കിന്‍ കളര്‍ ലെഗിന്‍സ് ഇടുന്നതിനെതിരേ പല സ്ത്രീകളും പരസ്യമായി പ്രതികരിച്ചിരുന്നു. എന്തായാലും  നമ്മുടെ പ്രേമം നായികയുടെ  ലെഗിന്‍സ് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു യുദ്ധത്തിന് വഴിവെച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News