Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 3:21 am

Menu

Published on July 14, 2015 at 11:12 am

ഗ്രീൻ ടീക്കൊപ്പം ഗ്രീൻ ടീ ബിസ്കറ്റും

green-tea-cookies-recipe-japanese-cooking-101-2

വളരെയധികം പോഷക ഗുണമുള്ള ഒരു പാനീയമാണ് ഗ്രീൻ ടീ. ഏത് ഭക്ഷണത്തിനൊപ്പവും ഗ്രീൻ ടീ കുടിക്കാം.ധാരാളം ആന്റി ഒക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഗ്രീൻ ടീക്കൊപ്പം ഇനി ഗ്രീൻ ടീ ബിസ്കറ്റും കഴിക്കാം.ഗ്രീൻ ടീ ബിസ്ക്കറ്റ് മാത്രമല്ല ഗ്രീൻ ടീ ഉപയോഗിച്ച് പലഹാരങ്ങളും ഉണ്ടാക്കാം.നോണ്‍ വെജ് വിഭവം വേണ്ടവർക്ക് ചിക്കനും ഒട്സും അരിപ്പൊടിയും ഗ്രീൻ ടീയും ബിസ്കറ്റ് രൂപത്തിലുള്ള ഗ്രീൻ ടീ പലഹാരങ്ങളുണ്ടാക്കാം.

ഗ്രീൻ ടീയിലേക്ക് ഒട്സും മുട്ടയും തൈരും ചേർത്ത് സ്വാദിഷ്ടവും പോഷകഗുണമുള്ളതുമായ പലഹാരങ്ങളുണ്ടാക്കാം.ഒരു കപ്പ്‌ തൈരിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രീൻ ടീ ചേർത്തിളക്കുക.ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് മൃദുലമാവുന്നത് വരെ ഇളക്കുക.ഈ കൂട്ട് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം തൈര് കടയുന്ന പോലെ കടഞ്ഞെടുക്കുക.ഇത് ഒരു ചെറിയ പാത്രത്തിലേക്ക് ഒഴിച്ച് ബദാമും കശുവണ്ടിയും വെച്ച് അലങ്കരിക്കാം.ഇത് ചായക്കൊപ്പം കഴിക്കാവുന്ന ഒരു ഉത്തമ ഗ്രീൻ ടീ വിഭവമാണ്.നിത്യേന ഗ്രീൻ ടീ കുടിക്കുന്നതോടൊപ്പം ഇനി ഇത്തരത്തിലുള്ള ഗ്രീൻ ടീ വിഭവങ്ങളും കഴിക്കാം.

Loading...

Leave a Reply

Your email address will not be published.

More News