Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രജനികാന്തിന്റെ “എന്തിരനേയും കടത്തിവെട്ടി 300 കോടി ക്ലബില്‍ കടന്നു.പ്രദര്‍ശനം തുടങ്ങി ആദ്യ ഒമ്പതു ദിവസംകൊണ്ട് 303 കോടി രൂപയാണു ചിത്രം വാരിയെടുത്തത്. രജനീകാന്തിന്റെ ‘എന്തിരന്’ നേടിയ 290 കോടിരൂപയുടെ കളക്ഷന്‍ റിക്കാര്‍ഡാണ് ബാഹുബലി തകര്‍ത്തിരിക്കുന്നത്.ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ സിനിമ 300 കോടിയെന്ന കടമ്പ കടക്കുന്നത്.ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ സിനിമ 300 കോടിയെന്ന കടമ്പ കടക്കുന്നത്.തെലുങ്ക് തമിഴ് ഭാഷകളില്‍ പുറത്തിറങ്ങിയ സിനിമ പിന്നീട് ഹിന്ദി, മലയാളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. 250 കോടി രൂപയായിരുന്നു സിനിമയുടെ നിര്‍മാണ ചെലവ്. ആദ്യ ദിവസം തന്നെ 50 കോടി രൂപ കലക്ട് ചെയ്ത് സിനിമ റെക്കോര്‍ഡ് കലക്ഷന്‍ നേടുകയും ചെയ്തു.വിദേശ ബോക്സ് ഓഫീസിലും ബാഹുബലി റെക്കോര്‍ഡിട്ടു. ഹാപ്പി ന്യൂയറിന്റേയും പികെയുടേയും റെക്കോര്‍ഡാണ് ഈ കണക്കില്‍ ബാഹുബലി തിരുത്തിയത്.ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണു ബാഹുബലി. രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ബാഹുബലിയുടെ ആദ്യഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. രണ്ടാം ഭാഗം 2016 ലാണ് റിലീസ് ചെയ്യുന്നത്.പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Bahubali Making Video
–
–
Leave a Reply