Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 4:01 pm

Menu

Published on July 22, 2015 at 6:01 pm

നടന്‍ ബോബി സിംഹ വിവാഹിതനാകുന്നു; വധു രശ്മി മേനോൻ…!

bobby-simha-to-marry-reshmi-menon

തമിഴ്‌നടന്‍ ബോബി സിംഹ വിവാഹിതനാകുന്നു.പ്രശസ്ത നടി രശ്മി മേനോനാണ് വധു. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതം നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ നിശ്ചയം നടത്തിയ ശേഷം ജനുവരിയില്‍ വിവാഹം നടത്താനാണ് തീരുമാനമെന്നാണറിയുന്നത്.   ഉറുമീന്‍ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ചിത്രത്തില്‍ ബോബി സിംഹയുടെ നായികയായി എത്തുന്നത് രശ്മി മേനോനാണ്. അതേസമയം ബോബി സിംഹയും രശ്മി മേനോനും ഈ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.ദേശീയ അവാര്‍ഡ് ജേതാവായ ബോബി സിന്‍ഹ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലെ വട്ടിരാജയായും വടക്കന്‍ സെല്‍ഫിയുടെ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന അതിഥി താരമായും സുപരിചിതനാണ് ബോബി സിന്‍ഹ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News