Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിനോടുള്ള പ്രണയം തുറന്നു പറഞ്ഞ നടി രാധികാ ആപ്‌തെയ്ക്ക് മറുപടിയുമായി ഷാരൂഖ്.ഷാരൂഖിന്റെ പുതിയ ചിത്രമായ റായിസിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്യവെയാണ് ടീനേജ് കാലത്ത് തനിക്ക് ഷാരൂഖിനോടുണ്ടായിരുന്ന പ്രണയം ആപ്തെ തുറന്നുപറഞ്ഞത്. ടീനേജ് കാലത്ത് തനിക്ക് ഷാരൂഖിനോട് കടുത്ത പ്രണയം ഉണ്ടായിരുന്നെന്നും വൈകിപ്പോയെന്ന് അറിയാമെങ്കിലും റായിസിന്റെ പോസ്‌റ്റര്‍ കാണുമ്പോള്‍ അത് കൂടുകയാണെന്നുമായിരുന്നു രാധിക ആപ്‌തെയുടെ ട്വീറ്റ്.താരത്തിന്റെ മറുപടി ഉടന്‍ വന്നു. നന്ദി, താങ്കളുടെ കൗമാര സ്‌മരണകളെ വീണ്ടുമുണര്‍ത്താനായതില്‍ സന്തോഷമുണ്ട്. പുതിയ ചിത്രത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. കിംഗ് ഖാന്റെ മറുപടി കണ്ട് ത്രില്ലടിച്ച രാധികാ ആപ്‌തെ ഉടന്‍ മറുപടി നല്‍കി. താങ്കളുടെ ഈ മറുപടി എനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് പറയാനാവില്ല, വളരെ നന്ദി, പുതിയ ചിത്രത്തിനായി ആകാംക്ഷപൂര്‍വം കാത്തിരിക്കുന്നു എന്നായിരുന്നു താരത്തിന്റെ മറുപടി.
Leave a Reply