Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 9:33 am

Menu

Published on August 3, 2015 at 12:31 pm

ജോൺ എബ്രഹാം വിവാഹമോചിതനാകുന്നു…?

john-abraham-priya-runchal-marriage-in-trouble

മുംബൈ  : ബോളിവുഡ് നടൻ  ജോൺ എബ്രഹാം വിവാഹമോചനത്തിന് ഒരുങ്ങുന്നു.ഭാര്യ പ്രിയ രുഞ്ചാലുമായുള്ള 2 വര്‍ഷത്തെ  ദാമ്പത്യമാണ് മലയാളിയായ ജോൺ അവസാനിപ്പിക്കുന്നത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പ്രിയ സാമ്പത്തിക ഉപദേഷ്ടാവാണ്.വിവാഹം നടന്ന കാര്യം ട്വിറ്ററിലൂടെയാണ്   ജോണ്‍ പുറംലോകത്തെ അറിയിച്ചിരുന്നത്. നടി   ബിപാഷ ബസുവുമായുള്ള എട്ടു വർഷത്തെ പ്രണയം അവസാനിപ്പിച്ചാണ് 2013ൽ ജോൺ പ്രിയ വിവാഹം കഴിച്ചത്. കഴിഞ്ഞ പ്രിമിയർ ലീഗ് ഫുട്ബാൾ ലേലത്തിന് എത്തിയ ജോണും പ്രിയയും പരസ്പരം കാണാനോ സംസാരിക്കാനോ തയാറാകാത്തതാണ് വിവാഹമോചന വാർത്തയ്ക്ക് തുട‌ക്കം കുറിച്ചത്. ഇരുവരും അകന്നു കഴിയുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News