Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 10:41 am

Menu

Published on August 3, 2015 at 5:18 pm

വാംഖഡെ സ്റ്റേഡിയത്തിൽ ഷാരൂഖ് ഖാന്റെ വിലക്ക് പിന്‍വലിച്ചു

shah-rukh-khan-s-wankhede-ban-lifted

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ വാംഖഡെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വിലക്കിയ നടപടി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. ഐപിഎല്‍ മല്‍സരത്തിനിടെ സ്‌റ്റേഡിയം സുരക്ഷാ ജീവനക്കാരുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് 2012 മേയില്‍ ആയിരുന്നു ഷാറുഖിനെ അഞ്ചുവര്‍ഷത്തേക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത-മുംബൈ മത്സരത്തിനിടെ ഷാരൂഖ് സ്‌റ്റേഡിയത്തില്‍നിന്ന് പുകവലിച്ചത് ചോദ്യംചെയ്ത സുരക്ഷ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വിലക്ക്.

ഇന്ന് ചേര്‍ന്ന എംസിഎ മാനേജിങ് കമ്മറ്റിയാണ് ഐപില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളിലൊരാള്‍ കൂടിയായ ഷാരൂഖിന്റെ വിലക്ക് പിന്‍വലിച്ചത്. വിലക്കിന്റെ മുന്ന് വര്‍ഷകാലാവധിയില്‍ ഷാരൂഖ് മറ്റുപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് 2017 വരെയുള്ള വിലക്ക് പിന്‍വലിക്കുന്നതെന്ന് എംസിഎ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News