Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on August 5, 2015 at 1:55 pm

വിലക്ക് നീക്കുമെന്ന് ശ്രീശാന്തിന് ശുഭാപ്തി വിശ്വാസം

sreesanth-reaction-on-remains-banned-from-cricket

ഗുരുവായൂര്‍: ബിസിസിഐയില്‍ ഹൃദയമുള്ളവരുണ്ടെന്നാണ് കരുതുന്നതെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്കുള്ള വിലക്ക് നീക്കുന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ശ്രീശാന്ത് ഗുരുവായൂരില്‍ പറഞ്ഞു. വാതുവയ്പ് കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട കളിക്കാരുടെ വിലക്ക് നീക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.
ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു ശ്രീശാന്തും കുടുംബവും. ബിസിസിഐയില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷ.വരുന്ന ഏകദിന ലോക കപ്പ് കളിയ്ക്കുകയാണ് ലക്ഷ്യം.
അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ക്കും അമ്മ സാവിത്രിയ്ക്കും ഒപ്പം ക്ഷേത്രത്തിലെത്തിയ ശ്രീശാന്ത് പാല്‍പ്പായസം കൊണ്ട് തുലാഭാരവും നടത്തിയാണ് മടങ്ങിയത്.

Loading...

Comments are closed.

More News