Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കഴിക്കാറുണ്ടോ..? എങ്കിൽ ഉടനെ ആ ശീലം മാറ്റേണ്ടിവരും.പ്ലാസ്റ്റിക് പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നത് മുടി കൊഴിയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകക്കുകയാണ് ഗവേഷകർ.ബംഗലൂരുവിലെ ഹെയര്‍ലൈന്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നടത്തിയ പഠനത്തിലാണ് ഈൗ പുതിയ കണ്ടെത്തലുള്ളത്.ഇവിടെ മുടികൊഴിച്ചിലിന് ചികിത്സ തേടിയെത്തുന്ന 92 ശതമാനം പേരുടെയും രക്തത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പ്ലാസ്റ്റിക് പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെയും പ്ലാസ്റ്റിക് കടലാസ്സില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെയുമാണ് ഇത് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നത്.നിരവധി പേരുടെ രക്ത, മൂത്ര സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ ഗവേഷണത്തിലൂടെയാണ് പ്ലാസ്റ്റിക്കും മുടികൊഴിച്ചിലുമായുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്. 570 പുരുഷന്മാരുടെയും 430 സ്ത്രീകളുടെയും സാമ്പിളുകളാണ് പഠനവിധേയമാക്കിയത്.ചില പ്രത്യേകതരം പ്ലാസ്റ്റിക് ഉണ്ടാക്കാനുപയോഗിക്കുന്ന ബിസ്‌ഫെനോള്‍ എയുടെ സാന്നിധ്യം ഇവരുടെ രക്തത്തില്‍ കണ്ടത്താനായി. ഐ.ടി. പോലുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന 20 മുതല്‍ 45 വരെ പ്രായമുള്ളവരാണ് ഗവേഷണത്തിന്റെ ഭാഗമായത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളില്‍നിന്നും ഹോട്ടലുകളില്‍നിന്നും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ഭക്ഷണം കഴിക്കുന്നരാണ് ഇവരെന്നും ഗവേഷകര്‍ പറയുന്നു.പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള ഒരു പാര്‍ശ്വഫലം മാത്രമാണ് മുടികൊഴിച്ചില്‍. കാന്‍സറിന് വരെ കാരണമാകുന്ന വസ്തുവാണ് ബിസ്‌ഫെനോള്‍ എ. ഹൃദ്രോഗ സാധ്യതയും ഇതുണ്ടാക്കുന്നു. പ്ലാസ്റ്റിക് ഉള്ളില്‍ച്ചെല്ലുന്നതു വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണ് മുടികൊഴിച്ചിലെന്നും ഗവേഷകര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നതും ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളില്‍ ചായ പോലുള്ള പാനീയങ്ങള്‍ കഴിക്കുന്നതും ബിസ്‌ഫെനോള്‍ ഉള്ളില്‍ച്ചെല്ലാനുള്ള സാധ്യത വര്‍ദ്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Leave a Reply