Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 8:22 am

Menu

Published on August 14, 2015 at 11:28 am

അസിൻ കിളവി; വിവാഹം കഴിച്ച് പോകാനുള്ള തീരുമാനം നല്ലത് – നടിയെ പരിഹസിച്ച് ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്‍

krk-calls-asin-an-old-girl-who-should-get-married

നടി അസിന്റെ വിവാഹ വാർത്ത  പുറത്തു വന്നതോടെ ട്വിറ്ററിലും മറ്റ് സമൂഹ സൈറ്റുകളിലും അവര്‍ക്കുളള ആശംസകളുടെ പ്രവാഹമാണ്. എന്നാൽ ഒരാള്‍ മാത്രം നടിയെ അല്പം ക്രൂരമായി പരിഹസിച്ചു.ബോളിവുഡ് നിര്‍മ്മാതാവും നടനുമൊക്കെയായ കമാല്‍ ആര്‍ ഖാന്‍ (കെആര്‍കെ) ആണ് അസിനെതിരെ ക്രൂരവിമര്‍ശനം നടത്തിയത്.അസിന്‍ കിളവിയാണെന്നും വിവാഹം കഴിച്ച് സിനിമാരംഗം വിടുന്നത് എന്തുകൊണ്ടും നന്നായെന്നുമാണ് കമാല്‍ പറയുന്നത്.ഇതിനു മുമ്പും ആര്‍ കെ അസിനെ പരിഹസിച്ചിട്ടുണ്ട്.2012 ല്‍ ട്വിറ്ററിലൂടെ കെ ആര്‍ എസിനെ പരിഹസിച്ചിരുന്നു.ബുദ്ധിയില്ലാത്തവളെന്നായിരുന്നു പരിഹാസം.മെക്രോമാക്‌സ് സ്ഥാപകനും ലോകത്തെ പ്രശസ്തരായ യുവ സംരംഭകരില്‍ ഒരാളുമായ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ പ്രതിശ്രുത വരന്‍.ഇരുവരും പ്രണയത്തിലാ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽ വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രോഹിതിന്റെ ജീവിതസഖിയാകാന്‍ പോകുന്ന വിവരം അസിന്‍  വെളിപ്പെടുത്തികയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സക്‌സസ്ഫുള്‍ ബിസിനസ് മാഗ്‌നറ്റുകളില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. അക്ഷയ്കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയാണ് രോഹിത്. അക്ഷയ് തന്നെയാണ് അസിന്റെയും രോഹിതിന്റെയും പ്രണയത്തിന് വഴിയൊരുക്കിയത്.മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. തമിഴിലും തെലുങ്കിലും താരറാണിയായിരുന്ന അസിന്റെ ആദ്യ ബോളിവുഡ് ചിത്രം ആമിര്‍ ഖാന്‍ നായകനായ ഗജിനിയാണ്. നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച അസിന്‍ ബോളിവുഡിലും ഏറെ പ്രശംസ നേടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News