Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: കുട്ടികളിലെ പൊണ്ണത്തടിക്കു കാരണം ജങ്ക് ഫുഡാണെന്ന് പഠന റിപ്പോർട്ട്. വനിതാ ശിശുവികസന മന്ത്രാലയം നിയമിച്ച സമിതി നൽകിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്കൂളുകളിലെ കാന്റീനിൽ നിന്നും പരിസര പ്രദേശത്തെ കടകളിൽ നിന്നും ഇത്തരം ഭക്ഷണ പദാർഥങ്ങൾ വിൽക്കുന്നത് വിലക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
വർധിച്ചു വരുന്ന അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവയ്ക്കെല്ലാം കാരണം ഇത്തരത്തിലുള്ള ജങ്ക് ഫുഡ് ആണ്. ഇവ അമിതമായി കഴിക്കുന്നത് കുട്ടികളുടെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. സ്കൂൾ സമയത്ത് 200 മീറ്റർ ചുറ്റളവിലുള്ള കടകളിലും റസ്റ്ററന്റുകളിലും ഇത്തരം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നത് നിരോധിക്കണമെന്നും സ്കൂൾ യൂണിഫോമിൽ എത്തുന്ന കുട്ടികൾ ആവശ്യപ്പെട്ടാൽ ഇവ നൽകരുതെന്നും സമിതി ആവശ്യപ്പെട്ടു.
കുട്ടികളുടെ ആരോഗ്യത്തിന് ഉതകുന്ന ഭക്ഷണപദാർഥങ്ങളുടെ ലിസ്റ്റും മന്ത്രാലയത്തിനു മുൻപാകെ സമർപ്പിച്ചു. സ്കൂൾ കാന്റീനുകളിൽ ഇവ മാത്രമേ വിൽക്കാവൂവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
Leave a Reply