Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 12:19 pm

Menu

Published on September 8, 2015 at 10:51 am

മാതളത്തിന്റെ മേന്മ….!

health-benefits-of-pomegranate-heart-disease-cancer-cancer-cells-destroy

ആരോഗ്യം കാത്തു സൂക്ഷിക്കാനും മാരക രോഗങ്ങൾ തടയാനുമുള്ള നിരവധി ഘടകങ്ങൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.ഹൃദയരോഗങ്ങളും ചില കാൻസറുകളും തടയാൻ വേണ്ട പോഷകങ്ങൾ വരെ മാതളജ്യൂസിലൂടെ ലഭിക്കുമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്.ചില ഹൃദയരോഗങ്ങൾ കണ്ടെത്തിയ രോഗികൾക്ക് ദിവസവും എട്ട് ഔൺസ് മാതളജ്യൂസ് കുടിക്കാൻ നൽകി. ഇവരുടെ ഹൃദയത്തിലേക്ക് ആവശ്യത്തിനുള്ള രക്തം എത്തുന്നില്ലായിരുന്നു.മൂന്നു മാസത്തെ നിരീക്ഷണത്തിനൊടുവിൽ മനസിലായത് രക്തത്തിന്റെ ഹൃദയത്തിലേക്കുള്ള പ്രവാഹം കൂടിയതായാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നു. എന്നാൽ സ്ഥിരമായി കുടിക്കാത്തവർക്ക് രക്തപ്രവാഹത്തിന്റെ തോത് കുറയുകയും ചെയ്തു.

മാത്രമല്ല, ചീത്ത കൊളസ്ട്രോളായ എൽഡി എല്ലിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കുമത്രേ. ഇതുവഴി കാർഡിയോ വാസ്കുലാർ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുന്നു.

കാൻസറിനു സാധ്യതയുള്ള മുഴകളുടെ വളർച്ച കുറയ്ക്കാനും കാൻസർ സെല്ലുകളെ നശിപ്പിക്കാനും മാതളജ്യൂസിനു സാധിക്കും. ബ്രെസ്റ്റ് , പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവിടങ്ങളിൽ കാൻസർ വരുത്തുന്ന കോശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ മാതളജ്യൂസിനു സാധിക്കുമെന്ന് ലാബ് പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളു.

നിരവധി ആന്റിഓക്സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സംപുഷ്ടമാണ് മാതളജ്യൂസ്. വൈറ്റമിൻ സി, ബി സിക്സ്, പൊട്ടാസ്യം, അയൺ, തയാമിൻ, ഫൊലേറ്റ്, വൈറ്റമിൻ കെ, സിങ്ക് തുടങ്ങി ശരീരത്തിന്രെ പ്രവർത്തനത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽത്തന്നെ യാതൊരു ഭയവും കൂടാതെ മാതളജ്യൂസ് കുടിച്ച് തുടങ്ങിക്കോളൂ, രോഗപ്രതിരോധ ശക്തി കൂടട്ടെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News