Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മിക്കവരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. സൗന്ദര്യത്തില്‍ മുടി പ്രധാന ഘടകമായതുകൊണ്ടു തന്നെ ഇതിനെച്ചൊല്ലിയുള്ള വ്യാകുലതകളും ഏറെയാണ്. മാര്‍ക്കറ്റില്‍ ലഭ്യ മായ പല മരുന്നുകളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുന്നുമില്ല. എന്നാൽ ഇത്തരകാർക്ക് സന്തോഷമുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മുടി കൊഴിയുന്ന നിങ്ങളുടെ ശിരസ്സില്‍ നിന്ന് ഒരു പ്രത്യേക രീതിയിലും സാന്ദ്രതയിലും 200 മുടി വരെ പിഴുതെടുത്താല്‍ പകരം 1200 മുടി വരെ വളര്‍ന്നുവരുമെന്നാണ് പുതിയ കണ്ടെത്തല്‍. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ. കഷണ്ടി ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.ഇവർ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് കണ്ടെത്തലിൽ എത്തിച്ചേർന്നത്.
എലികളുടെ പുറത്തുനിന്ന് പ്രത്യേക രീതിയിലും അളവിലും 200 രോമങ്ങള്‍ ഒന്നിനുപിറകെ ഒന്നായി പറിച്ചു മാറ്റിയപ്പോഴാണ് കൂടുതല്‍ രോമങ്ങള്‍ ആ ഭാഗത്ത് വളര്‍ന്നുവരുന്നതായി കണ്ടത്. ക്വാറം സെന്‍സിങ് തത്ത്വമനുസരിച്ചാണ് ഈ മുടി വളര്‍ച്ചയെന്നാണ് ഗവേഷകരുടെ അഭിപ്രായം. ചില രോമകൂപങ്ങള്‍ പിഴുതെടുത്തതിനോട് തലയിലെ മൊത്തം രോമകൂപ വ്യവസ്ഥയുടെ പ്രതികരണമാണ് കൂടുതല്‍ വര്‍ധിച്ച തോതിലുള്ള മുടി വളര്‍ച്ചയ്ക്ക് പിന്നിലെന്ന് ഗവേഷകര്‍ വിശദീകരിച്ചു. ഇത്തരം സാഹചര്യത്തില്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ ആല്‍ഫ തന്മാത്രകളാണ് കൂടുതല്‍ മുടി വളരാന്‍ രോമകൂപങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
Leave a Reply