Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരത്തിന്റെ ഭാരവും ഉയരവും ഉപയോഗിച്ച് കണ്ടെത്തുന്ന ഒരു മൂല്യമാണ് ബോഡി മാസ് ഇന്‍ഡക്സ് അഥവാ ബിഎംഐ, ഇത് ഒരാളുടെ ആരോഗ്യനില വിശകലം ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു സൂചികയാണ്.
ബിഎംഐ അറിഞ്ഞാല്‍, ശരീരത്തിലെ കൊഴുപ്പിന്റെ അളവ്, അസ്ഥികളുടെ ബലം എന്നിവയെക്കുറിച്ചെല്ലാം ഏകദേശ ധാരണ ലഭിക്കും. എന്നാല്‍ ഇതേക്കുറിച്ച് തെറ്റിദ്ധരിക്കുന്നവരും കുറവല്ല. നിങ്ങളുടെ ശരീരത്തിന്റെ ഭാരം ആരോഗ്യകരമായതാണോയെന്ന് അറിയാന്‍ വളരെ അനായാസം സാധിക്കും. അതിനു ബിഎംഐ കണ്ടെത്തണമെന്നില്ല. അതിനുള്ള ഒരു എളുപ്പവഴി ഇതാ… ഇത്തരത്തില്‍ കണ്ടെത്തുന്നത് ബിഎംഐയേക്കാള് കൂടുതല്‍ കൃത്യതയുള്ളതായിരിക്കും.
ഒരു ഉറപ്പുള്ള നൂല് എടുക്കുക. അത് നിങ്ങളുടെ ഉയരത്തിന് അനുസരിച്ച് മുറിക്കുക. ഇനി പകുതിക്കുവെച്ച് മടക്കുക. ഇങ്ങനെ മടക്കിയ നൂല്, നിങ്ങളുടെ വയറില്‍ നട്ടെല്ലിന്റെ ഭാഗത്തുവെച്ച് ചുറ്റിപിടിക്കുക. ഇങ്ങനെ പിടിക്കുമ്പോള്‍, നൂല് അധികം വന്നാല്‍ നിങ്ങളുടെ ഭാരം ആരോഗ്യത്തിന് അനുയോജ്യമാണെന്ന് അനുമാനിക്കാം. എന്നാല്‍ നൂല് രണ്ടറ്റം കൂട്ടിമുട്ടാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീര ഭാരം കൂടുതലാണെന്ന് വ്യക്തമാണ്. ഇങ്ങനെയാണെങ്കില്‍ ഭാരവും വണ്ണവും കുറയ്ക്കാനുള്ള വഴി തേടേണ്ടതാണ്…
Leave a Reply