Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നാട്ടിൻ പുറങ്ങളിലൊക്കെ സുലഭമായി കണ്ടു വരുന്ന ഒരു ഫലവർഗ്ഗമാണ് ചക്ക ..ചക്കയുടെ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണെന്നുള്ളതാണ് മറ്റൊരു പ്രദാന കാര്യം.ചക്കയുടെ ഗുണത്തെകുറിച്ച് ഏവർക്കും അറിയാവുന്നതാണ്.എന്നാൽ എത്രപേർക്ക് അറിയാനാകും ചക്കക്കുരുവിന് കാന്‍സര്‍ രോഗത്തെ നിർണയിക്കാൻ കഴിയുമെന്ന്…?കേൾക്കുമോൾ അവിശ്വസനീയമെന്ന് തോന്നുന്നുണ്ടല്ലേ.എന്നാൽ സംഗതി സത്യമാണ്.തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണ വിഭാഗത്തിലെ പി. രമണിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് കാന്‍സര്‍ സാധ്യത മുന്‍കൂട്ടിയറിയാന്‍ ചക്കക്കുരു ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. ചക്കക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മാംസ്യമായ ലെക്ടിന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കറ സംശയമുള്ള കോശസമൂഹത്തില്‍ പുരട്ടിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകുമ്പോള്‍ കാന്‍സര്‍ വരാന്‍ സാധ്യതയുള്ളവ നിറവ്യത്യാസം കാണിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.പത്തുവര്‍ഷം മുന്‍പേ കാന്‍സര്‍ സാധ്യത ഇപ്രകാരം പ്രവചിക്കാന്‍ കഴിയുമെന്നും ഇവർ അവകാശപ്പെടുന്നു.
Leave a Reply