Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on October 8, 2015 at 12:30 pm

ചപ്പാത്തി കഴിക്കുന്നവർ അറിയാൻ….

health-benefits-of-chapati

ഇന്ന് മിക്കവരുടേയും പ്രിയ ഭക്ഷണമാണ് ചപ്പാത്തി. രാവിലെയും ഉച്ചയ്‌ക്കും രാത്രിയുമൊക്കെ ചപ്പാത്തി കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ ഏറെയാണ്. ഗോതമ്പ് പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭാവമായതിനാൽ വളരെയധികം ആരോഗ്യപ്രദവുമാണ് ചപ്പാത്തി. ഡയറ്റെടുക്കുന്നവർക്കും, തടി കുറയ്ക്കുവാനും, അസുഖമുള്ളവർക്കും ചപ്പാത്തി വളരെ ഉത്തമമാണ്. ചപ്പാത്തി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….

വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെ ഒരു കലവറയാണ് ചപ്പാത്തി. മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ എന്നിവ ചപ്പാത്തി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ എത്തുന്നു.

ദഹനപ്രക്രിയ മികവുറ്റതാക്കാന്‍ ചപ്പാത്തിക്ക് സാധിക്കും. ഇതുവഴി അമിതവണ്ണം തടയുകയും, ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ദിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചപ്പാത്തി കഴിക്കുന്നതിലൂടെ സാധിക്കും.

ചപ്പാത്തിയിലടങ്ങിയിരിക്കുന്ന സിങ്ക് നിങ്ങളുടെ നല്ല ചര്‍മത്തിന് ഗുണം ചെയ്യും.

കാര്‍ബോഹൈഡ്രേറ്റ് ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

അയേണ്‍ കൂടിയതോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മികച്ചതാക്കുന്നു.

ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ വെണ്ണയോ ഓയിലോ ചേര്‍ക്കേണ്ട ആവശ്യമില്ല. ഇതില്‍ കലോറി കുറവാണ് . അതുകൊണ്ട് തന്നെ നിങ്ങളുടെ തടി കുറയ്ക്കുകയും ചെയ്യാം.

ചപ്പാത്തിയുടെ ഒരു പ്രധാന ഗുണമാണിത്. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ സെലനിയം എന്ന സംയുക്തം ക്യാന്‍സര്‍ സാധ്യത വരാതെ നോക്കുന്നു.

ചപ്പാത്തി സ്ഥിരമായി കഴിക്കുന്ന സ്‌ത്രീകള്‍ക്ക് കുടല്‍ സംബന്ധമായ ഉദര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കുറയും.

കുട്ടികള്‍ക്ക് സ്ഥിരമായി ചപ്പാത്തി നല്‍കിയാല്‍, ആസ്‌ത്മ പിടിപെടാനുള്ള സാധ്യതയെ നല്ലരീതിയില്‍ പ്രതിരോധിക്കാനാകും. ഇക്കാര്യം നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

മഗനീഷ്യവും 300ല്‍ അധികം എന്‍സൈമുകളും ഗോതമ്പില്‍ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്. ചപ്പാത്തി സ്ഥിരമായി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നതുകൊണ്ടാണ് ഇത്.

ഗോതമ്പ് ചപ്പാത്തി ശീലമാക്കുന്നതുവഴി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും ഹൃദയാഘാതം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News