Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 11:28 pm

Menu

Published on October 19, 2015 at 9:49 am

കിഴക്കൻ ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം; നാനൂറോളം വീടുകൾ കത്തി നശിച്ചു

250-slum-dwellings-destroyed-in-fire-in-east-delhi

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മംഗൾപുരിയിലെ ചേരിയിൽ വൻ തീപിടിത്തം. അപകടത്തിൽ നാനൂറോളം കുടിലുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്. ഇന്നു പുലർച്ചെ നടന്ന അപകടത്തിൽ ആൾനാശമില്ലെന്നാണ് റിപ്പോർട്ടുകൾ.

പുലർച്ചെ രണ്ടു മണിയോടെ പ്ലാസ്റ്റിക് ഗോഡൗണിനു തീപിടിച്ചുവെന്നാണ് അഗ്നിശമനസേനയ്ക്കു ലഭിച്ച സന്ദേശം. നിലവിൽ 28 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ രംഗത്തുണ്ട്. തീ നിയന്ത്രണ വിധേയമാണെന്നും അധികൃതർ അറിയിച്ചു.തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

എന്നാൽ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയാണോയെന്നും പരിശോധിക്കുന്നുണ്ട്. നേരത്തെയും ഡൽഹിയിൽ ചേരികൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News