Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on October 19, 2015 at 11:49 am

നിങ്ങൾ ഒരു പുരുഷനാണെങ്കിൽ നിർബന്ധമായും പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്തിരിക്കണം…!! കാരണം?

dear-men-take-pregnancy-and-save-your-life

ഭൂരിപക്ഷം പുരുഷന്മാരും അംഗീകരിക്കാൻ തയ്യാറാവാത്ത ഒരു കാര്യം തന്നെയാണ് പുരുഷന്മാരിൽ ‘പ്രെഗ്നൻസി ടെസ്റ്റ്‌’ ചെയ്യുക എന്നത്, എന്നാൽ ഇത് നിസ്സാരമായ കാര്യമല്ല കാരണം ഒരു പ്രെഗ്നൻസി ടെസ്റ്റിലൂടെ ഒരുപക്ഷെ നിങ്ങളുടെ ജീവൻതന്നെ രക്ഷിക്കാനായേക്കും.എങ്ങനെയെന്നല്ലേ…നിങ്ങൾ പ്രെഗ്നൻസി ടെസ്റ്റ്‌ നടത്തി, റിസൽട്ട് പോസിറ്റീവ് ആണെങ്കിൽ അത് നിങ്ങൾക്ക് വൃഷ്ണ കാൻസർ(ടെസ്റ്റിക്യുലാർ കാൻസർ) ഉണ്ട് എന്നതിന്റെ സൂചനയായേക്കാം എന്നാണ് പുതിയ കണ്ടെത്തലുകൾ.

പ്രെഗ്നൻസി ടെസ്റ്റിലൂടെ സ്ത്രീകളിലെ ഹോർമോണ്‍ വ്യതിയാനം കണ്ടെത്താനാവും, ഇതിലൂടെയാണ് അവർ ഗർഭിണിയാണോ എന്ന് തിരിച്ചറിയുന്നത്.ഗർഭിണിയായ സ്ത്രീയുടെ പ്ലസന്റയിൽ കാണപ്പെടുന്ന ഹ്യൂമൻ കൊറിയോനിക് ഗോണാഡോട്രോപിൻ( എച്ച് സി ജി) എന്ന ഈ ഹോർമോണ്‍ പക്ഷെ വൃഷ്ണ കാൻസർ ഉള്ള പുരുഷന്മാരിലും ഉണ്ട് എന്നതിനാലാണ് അവരുടെ പ്രെഗ്നൻസി ടെസ്റ്റിൽ പോസിറ്റിവ് റിസൽട്ട് ലഭിക്കുന്നത്.

എവിടെയും എപ്പോഴും വളരെ കുറഞ്ഞ ചിലവിൽ പ്രെഗ്നൻസി കിറ്റ് ലഭിക്കുമ്പോൾ കാൻസർ രോഗമുണ്ടോ എന്ന പ്രാഥമിക നിർണയം നടത്താൻ ഒരു ഡോക്ടറുടെ സഹായം പോലും ആവശ്യമില്ല, പിന്നെന്തുകൊണ്ട് പുരുഷന്മാർക്കും ഈ ടെസ്റ്റ്‌ ചെയ്തുകൂടാ…!

Loading...

Comments are closed.

More News