Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:33 pm

Menu

Published on October 31, 2015 at 12:28 pm

ഷാമ്പൂ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക…..

excessive-use-of-shampoo-may-lead-to-breast-cancer

വാഷിംഗ്ടണ്‍: ഷാമ്പൂവിന്റെ ഉപയോഗം സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത ഉണ്ടാക്കുമെന്ന് പഠനം . കാലിഫോര്‍മിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇതുസംബധിച്ച് പഠനം നടത്തിയിരിക്കുന്നത്. ഷാമ്പൂവില്‍ മാത്രമല്ല, ബോഡി ലോഷന്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയവ ഉപയോഗിക്കുന്നവരിലെല്ലാം സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നത്.ഷാമ്പൂവിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ പാരബെന്‍സ് ആണ് പ്രധാന വില്ലൻ. പാരബെന്‍സ് ശരീരത്തിലെ ഈസ്ട്രജന്‍ ഉല്‍പാദന മേഖലകളെ ഉത്തേജിപ്പിക്കുന്നു. ഈസ്ട്രജന്റെ അമിതോല്‍പാദനം വഴി സ്തനാര്‍ബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്തനത്തിലെ കോശങ്ങളെ ബാധിക്കുന്ന പാരബെനുകള്‍ പിന്നീട് അര്‍ബുദത്തിലേക്ക് വഴിവെയ്ക്കും. കാന്‍സര്‍ ബാധിക സെല്ലുകളെ ഉത്തേജിപ്പിക്കാനും പാരബെനുകള്‍ക്ക് കഴിയും. ഇത് സ്തനാര്‍ബുദം വ്യാപിക്കാന്‍ ഇടയാക്കുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. പാരബെനുകള്‍ മറ്റ് ഘടകങ്ങളോട് ചേരുമ്പോള്‍ രോഗസാധ്യത ഇരട്ടിയാക്കുമെന്നും ഇവർ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News