Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 8, 2025 4:28 am

Menu

Published on November 7, 2015 at 12:30 pm

വെള്ളം കുടിച്ച് തടി കുറയ്ക്കാം….

ways-to-lose-weight-with-water

തടി ഒന്ന് കുറഞ്ഞ് കിട്ടാൻ   വേണ്ടി   വ്യായാമങ്ങൾ ചെയ്തും ഭക്ഷണം കുറച്ചും കഷ്ടപ്പെടുന്നവാണ് മിക്കവരും.എന്നാൽ ഇനി ഇങ്ങനെയൊന്നും ചെയ്ത് സമയം പാഴാക്കേണ്ട.വെള്ളം കുടിച്ചാൽ മതി.തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വെള്ളം കുടിക്കുക എന്നത്. എന്നാൽ വെറുതേ വെള്ളം കുടിച്ചൂ എന്നുവെച്ച് തടി കുറയണമെന്നില്ല.ഇതിന് ചില രീതികളൊക്കെ പിന്തുടരേണ്ടതുണ്ട്.അതിനായി ആദ്യം അറിയേണ്ടത് എങ്ങനെ വെള്ളം കുടിക്കണം എന്നതിനെ കുറിച്ചാണ്.ഭക്ഷണത്തിനു മുൻപാണോ അതോ ഭക്ഷണം കഴിച്ച് കഴിഞ്ഞാണോ? രാവിലെ കുടിച്ചാല്‍ നല്ലതാണോ?എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.അത്തരം ചില കാര്യങ്ങളെകുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം…

നാല് ലിറ്റര്‍ വെള്ളം ഒരു ദിവസം കുടിക്കണമെന്നാണ് പറയുന്നത്. ഇങ്ങനെ വെള്ളം കുടിക്കുന്നത് മൂലം ശരീരത്തിലുള്ള വിഷാംശവും കൊഴുപ്പും പെട്ടെന്ന് ഇളകി പോകും. ഇത് നിങ്ങളുടെ തടി കുറയ്ക്കാൻ സഹായകമാകും.

ഏതൊരു ഭക്ഷണവും കഴിക്കുന്നതിനുമുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരത്തില്‍ എത്തുന്ന ഭക്ഷണത്തെ നന്നായി ദഹിപ്പിക്കുകയും ചെയ്യും. ഇങ്ങനെ നിങ്ങള്‍ക്ക് പെട്ടെന്ന് തടി കുറയ്ക്കാം.

കുറച്ച് വെള്ളം കുടിച്ച് വ്യായാമം ആരംഭിക്കാം. ഇത് നിങ്ങളുടെ വ്യായാമത്തിന് നല്ല ഫലം തരും. ഊര്‍ജ്ജം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കും.

നിങ്ങൾക്ക് ഇഷ്ടമുള്ള പാനീയങ്ങള്‍ കുടിച്ചു കഴിഞ്ഞാല്‍ അതിനുശേഷം വെള്ളം കുടിക്കുന്നത് നന്നായിരിക്കും. അത് മദ്യം ആയാലും സോഫ്റ്റ് ഡ്രിങ്ക്‌സ് ആയാലും.ഒരു ഉദാഹരണത്തിന് കാപ്പി കുടിച്ചാല്‍ ഒരു അലസത തോന്നാം. അതുകൊണ്ട് കാപ്പി കുടിച്ചതിനുശേഷം വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും.

നല്ല വിശപ്പു തോന്നുന്നസമയങ്ങളിൽ കുറച്ച് വെള്ളം കുടിച്ച് വിശ്രമിക്കൂ. വിശപ്പൊക്കെ പോയി കിട്ടും.

സലാഡില്‍ വെള്ളം ചേര്‍ത്ത് കഴിക്കുന്നത് തടി കുറയ്ക്കാനുള്ള ഒരു മാർഗ്ഗമാണ്.എത്രമാത്രം വെള്ളം ചേര്‍ത്ത് കഴിക്കുന്നോ അതിനനുസരിച്ച് തടി കുറയ്ക്കാൻ സഹായിക്കുന്നു

മദ്യത്തിലോ ജ്യൂസിലോ വെള്ളം ചേര്‍ത്ത് കഴിക്കുക. ഇത്തരം ലഹരി പാനീയങ്ങളില്‍ വെള്ളം ഉള്ളതുകൊണ്ട് ശരീരത്തെ പെട്ടെന്ന് ദോഷമായി ബാധിക്കില്ല.

ഗ്രീന്‍ ടീ തടി കുറയ്ക്കാനുള്ള മികച്ച പരിഹാരമാര്‍ഗമാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും മെറ്റാബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളത്തിലും വിഷാംശം അടങ്ങിയിരിക്കാം അതുകൊണ്ടുതന്നെ വെള്ളം ശുദ്ധീകരിച്ച് കുടിക്കുക. ഇത് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും. വെള്ളത്തില്‍ പല ഔഷധ ചേരുവകളും ചേര്‍ത്ത് കുടിക്കാം. ഇത് നിങ്ങളെ ആരോഗ്യവാനാക്കും.

രാവിലെ തന്നെ എഴുന്നേറ്റ് ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കാം. ഇത് പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News