Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 11:43 am

Menu

Published on November 18, 2015 at 2:53 pm

നിങ്ങൾക്കറിയാമോ…??? ഇവയൊന്നും വെജിറ്റേറിയനല്ല…!!

common-vegetarian-foods-that-are-actually-non-veg

വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ കഴിക്കാറുള്ളവരാണ് നാമെല്ലാം.എന്നാൽ സത്യത്തിൽ വെജിറ്റേറിയന്‍ എന്ന് കരുതി നമ്മള്‍ കഴിക്കുന്ന എല്ലാ ഭക്ഷണവും വെജിറ്റേറിയനാണോ? എപ്പോഴെങ്കിലും ഇക്കാര്യത്തെ കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..?എന്നാൽ അറിയുക , വെജിറ്റേറിയനാണെന്ന് കരുതി കഴിക്കുന്ന പല ഭക്ഷണങ്ങളും മാംസാഹരങ്ങളാണ്‌.അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ..??

സൂപ്പ്

സൂപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും റെസ്‌റ്റോറെന്റില്‍ അടുത്ത പ്രാവശ്യം സൂപ്പ് ഓര്‍ഡര്‍ ചെയ്യുന്നതിനു മുന്‍പ് ഒരു വട്ടമെങ്കിലും ആലോചിക്കുക. സൂപ്പുകളില്‍ ചേര്‍ക്കാനുള്ള പല സോസുകളും ഉണ്ടാക്കുന്ന മത്സ്യത്തിന്റെ ഉപോല്‍പ്പന്നങ്ങളില്‍ നിന്നാണ്.

Common-Vegetarian-Foods-that-are-Actually-Non-Veg1
ചീസ്

നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയിരിക്കുകയാണ് ചീസ് ഉൾപ്പെടുത്തിയുള്ള ഭക്ഷണവിഭവങ്ങൾ. എന്നാല്‍ ഒരു കാര്യം അറിയാമോ. ചീസില്‍ റെന്നറ്റ് അടങ്ങിയിട്ടുണ്ടാവും. മൃഗങ്ങളുടെ കുടലില്‍ നിന്ന് ഉണ്ടാവുന്ന പ്രോട്ടീനില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ഇീ പ്രോട്ടീന്‍ എങ്ങനെ മൃഗങ്ങളില്‍ നിന്ന വേര്‍തിരിച്ചെടുക്കുന്നുവെന്നത് മനുഷ്യത്വപരമായ കാരണങ്ങളാല്‍ പറയുന്നില്ല. ഇനി ചീസ് വാങ്ങുമ്പോള്‍ ചേരുവയ്‌ക്കൊപ്പം പ്രോട്ടീന്‍ കൂടി ശ്രദ്ധിക്കുക. പല കമ്പനികളും വ്യക്തമാക്കാറില്ലെന്നതും വസ്തുതയാണ്.

Common-Vegetarian-Foods-that-are-Actually-Non-Veg2

പഞ്ചസാര

നല്ല വെള്ള പഞ്ചസാരയില്‍ എവിടെയാ  മാംസം അടങ്ങിയിരിക്കുക എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ഇത്തരത്തില്‍ നല്ല വെളുത്ത പഞ്ചസാരയുടെ രഹസ്യം എന്തെന്നാല്‍ മൃഗങ്ങളുടെ എല്ലു പൊടിയാണ്.

Common-Vegetarian-Foods-that-are-Actually-Non-Veg
ജെല്ലി

ജെല്ലി മിഠായികളും മറ്റും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല . ജെല്ലിയുടെ പ്രധാന ചേരുവ ജെലാറ്റിന്‍ ആണ്. മൃഗങ്ങളില്‍ നിന്ന് ഉണ്ടാവുന്ന കൊഴുപ്പാണ് ഇത്. എന്നാല്‍ അടുത്തിടെ ജെലാറ്റിന് പകരം അന്നജം അടക്കം മറ്റ് വസ്തുക്കളും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

Common-Vegetarian-Foods-that-are-Actually-Non-Veg3

നാണ്‍

ഉത്തരേന്ത്യന്‍ വിഭവമാണെങ്കിലും നാണ്‍ കഴിക്കുന്നവര്‍ നമ്മുടെ ഇടയിലും കുറവല്ല. എന്നാല്‍ നാണ്‍ പൊതുവേ അറിയപ്പെടുന്നത് ഒരു വെജിറ്റേറിയന്‍ ആയാണെങ്കിലും ഇതിന്റെ മൃദുലതയ്ക്കും മറ്റുമായി നാണില്‍ മുട്ട ചേര്‍ക്കുന്നു എന്നതാണ് സത്യം.

Common-Vegetarian-Foods-that-are-Actually-Non-Veg4

പൊട്ടറ്റോ ചിപ്‌സ്

ചിപ്‌സ് എന്നു പറയുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്നതും ഉപയോഗിക്കുന്നതും പൊട്ടറ്റോ ചിപ്‌സ് ആണ്. എന്നാല്‍ അധികം ചിപ്‌സിലും ചേര്‍ക്കുന്നത് ചിക്കന്റെ കൊഴുപ്പാണ്.

Common-Vegetarian-Foods-that-are-Actually-Non-Veg5

എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍ നമ്മള്‍ നമ്മുടെ പാചകത്തിനുപയോഗിക്കുന്നുണ്ട്. എന്നാല്‍ പല എണ്ണകളിലും മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഉപയോഗിക്കുന്നത്.

Common-Vegetarian-Foods-that-are-Actually-Non-Veg6

സാലഡ്

പുറത്ത് നിന്നും സാലഡ് കഴിക്കുന്നവര്‍ അല്‍പം സൂക്ഷിക്കുക. ഇത്തരത്തില്‍ സാലഡിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇത് വെജിറ്റേറിയന്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തുക. പല സാലഡിലും പുറമേ അലങ്കരിക്കുന്നതിനായി മുട്ട ചേര്‍ക്കാറുണ്ട് എന്നത് സത്യം.

Common-Vegetarian-Foods-that-are-Actually-Non-Veg7

ബിയര്‍ / വൈന്‍

ആണ്‍ പെണ്‍ ഭേദമില്ലാതെ ഉപയോഗിക്കുന്ന ഒന്നാണ് ബിയറും വൈനും. എന്നാല്‍ ഇത് വെജിറ്റേറിയന്‍ ആണെന്ന ധാരണയില്‍ ഇനി കഴിക്കേണ്ട. കാരണം ഇതില്‍ ചേര്‍ക്കുന്ന പല ചേരുവകളും മത്സ്യത്തിന്റെ ഉപോൽപന്നമാണ്.

Common-Vegetarian-Foods-that-are-Actually-Non-Veg8

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News