Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 12:29 am

Menu

Published on June 28, 2013 at 1:00 pm

ക്ലോണിങിലൂടെ മനുഷ്യ ഭ്രൂണവിത്തുകോശം വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്

first-human-embryo-is-cloned

1996ല്‍ ഡോളി എന്ന ആടിനെ ‘സൃഷ്ടിച്ച’ ക്ലോണിങ് സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി ഇതാദ്യമായി ഗവേഷകര്‍ മനുഷ്യ ഭ്രൂണവിത്തുകോശം വികസിപ്പിച്ചെടുത്തു. ഓറിഗണ്‍ നാഷനല്‍ പ്രൈവറ്റ് റിസര്‍ച്ച് സെന്ററിലെ ഗവേഷകരായ ഡോ. പൗലാ അമേതേയും ഡോ. ശൗക്‌റത്ത് മിതാലിപോവുമാണ് ഈ നേട്ടത്തിന് പിന്നില്‍….

മനുഷ്യ ശരീരത്തിലെ ചര്‍മകോശത്തെ ക്ലോണിങ് സാങ്കേതിക വിദ്യയിലൂടെ വിജയകരമായി വിത്തുകോശങ്ങളാക്കി മാറ്റുകയാണ് ഇവര്‍ ചെയ്തത്. ഡോളിയെ സൃഷ്ടിക്കാന്‍ ഉപയോഗിച്ച സൊമാറ്റിക് സെല്‍ ന്യൂക്‌ളിയാര്‍ ട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യ തന്നെയാണ് മനുഷ്യ വിത്തുകോശം വികസിപ്പിക്കുന്നതിനും ഇവര്‍ ഉപയോഗിച്ചത്. ജനിതക വിവരങ്ങള്‍ അടങ്ങിയ ചര്‍മ കോശത്തിന്റെമര്‍മം ഡി.എന്‍.എ വിവരങ്ങള്‍ എടുത്തുമാറ്റിയ മറ്റൊരു ഭ്രൂണകോശത്തില്‍ നിക്ഷേപിച്ചാണ് വിത്തുകോശം വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തങ്ങള്‍ മനുഷ്യ വിത്തുകോശം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. അമാതോ പറഞ്ഞു. ആദ്യഘട്ട പരീക്ഷണം നടത്തിയത് കുരങ്ങിലാണ്. പരീക്ഷണശാലയുടെ സങ്കേതങ്ങളുപയോഗിച്ച് ചര്‍മ കോശത്തില്‍നിന്ന് കൃത്രിമ ഹൃദയം വരെ വികസിപ്പിച്ചെടുക്കാന്‍ ഭാവിയില്‍ ഈ ന്യൂക്‌ളിയാര്‍ റീ പ്രോഗ്രാമിങ്ങിലൂടെ സാധ്യമായേക്കുമെന്നും അവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News