Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തടി കുറയ്ക്കാൻ വേണ്ടി വേഗത്തില്‍ ഫലം ലഭിക്കുന്ന പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവർ ഉണ്ട്.എന്നാൽ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വരുത്തുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്.ശാരീരികമെന്നതിലുപരി, മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും ഇത് കാരണമായേക്കാം.അതുകൊണ്ട് തടി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.അവ എന്തൊക്കെയാണെന്ന് നോക്കാം….
ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗ്ഗം ജലാംശം കുറയ്ക്കലാണ്. ശരീരഭാരത്തില്‍ ഏറിയ പങ്കും വെള്ളമായതിനാല്‍ ശരീരഭാരം കുറയ്ക്കാനായി നിര്‍ജ്ജലീകരണത്തിന് വിധേയമാകും. ഇത് ശരിക്കും ദോഷകരമാണ്. ജലാംശം കുറയുന്നത് ആരോഗ്യകരമായ കാര്യമല്ല. ഇത് തലകറക്കം, മന്ദത, നെഞ്ചിടിപ്പ് വര്‍ദ്ധിക്കല്‍ തുടങ്ങിയ ഗുരുതരപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ഗോള്‍ബ്ലാഡറില്‍ സ്റ്റോണ്‍ രൂപപ്പെടാന്‍ പെട്ടെന്നു തടി കുറയുന്നത് കാരണമാകും. കാരണം മിക്കവാറും പേര് ഭക്ഷണം ഉപേക്ഷിച്ചായിരിയ്ക്കും തടി പെട്ടെന്നു കുറയ്ക്കുക
ശരീരഭാരം കുറയ്ക്കാനായി ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ വേണ്ടെന്ന് വെയ്ക്കും. ഇത് മൂലം ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും നിങ്ങള്‍ക്ക് ലഭ്യമാകാതെ വരും.
ശരീരഭാരം കുറയ്ക്കാനായി പട്ടിണി കിടക്കുമ്പോള്‍ ശരീരം ഇത് സംബന്ധിച്ച് സിഗ്നല്‍ നല്‍കുകയും ഭക്ഷണം ശേഖരിച്ച് വെയ്ക്കുകയും ചെയ്യും. ഇത് വഴി നിങ്ങള്‍ സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങുമ്പോള്‍ നഷ്ടപ്പെട്ട ശരീരഭാരം വീണ്ടെടുക്കുക മാത്രമല്ല ഭാരവും കൊഴുപ്പും വര്‍ദ്ധിക്കുകയും ചെയ്യും.
അനോറെക്സിയ, അതായത് വല്ലാതെ ശോഷിയ്ക്കുന്നതു പോലുള്ള അവസ്ഥയിലേയ്ക്കു ചിലര്‍ മാറും.
ഭക്ഷണം കുറയുമ്പോള്‍ ശരീരം സിഗ്നല്‍ നല്‍കുകയും അതിജീവനത്തിനായി മെറ്റബോളിസത്തിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്യും. എന്നാല്‍ സാധാരണ രീതിയിലേക്ക് മടങ്ങി വരുമ്പോള്‍ മെറ്റബോളിസത്തിന്റെ കുറവ് മൂലം ശരീരഭാരം വര്‍ദ്ധിക്കും.
ശരീരഭാരം വേഗത്തില്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് മുമ്പ് വളരെ ശ്രദ്ധ പുലര്‍ത്തണം. അല്പം ഭാരം കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും ഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്ക്കുന്നതായിരിക്കില്ല. നിങ്ങളുടെ ശരീരം താല്കാലിക മാറ്റങ്ങള്‍ക്കായി പാകപ്പെടാത്തതിനാല്‍ അവ സ്വീകരിക്കുന്നതില്‍ പരാജയപ്പെടുകയും പഴയ അവസ്ഥയിലക്ക് വൈകാതെ തിരികെ എത്തുകയും ചെയ്യും.
പെട്ടെന്നു തടി കുറയുന്നത് രക്തത്തിലെ യൂറിക് ആസിഡ് തോത് വര്‍ദ്ധിപ്പിയ്ക്കും. ഇത് ഗൗട്ട് പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കാറുണ്ട്. എന്നാല്‍ ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അത്യാവശ്യമാണ്. ഇതിന#റെ കുറവ് ക്ഷീണത്തിന് ഇട വരുത്തും.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു കുറയ്ക്കും. പ്രത്യേകിച്ചു പ്രമേഹരോഗികള്‍ക്ക് ഇത് വലിയ പ്രശ്നങ്ങളുണ്ടാക്കും.
പെട്ടെന്നു ബിപി കുറയാന്‍ തടി പെട്ടെന്നു കുറയ്ക്കുന്നത് ഇട വരുത്തും.
കുറുക്കുവഴികളുപയോഗിച്ചു പെട്ടെന്നു തടി കുറച്ചാല്‍ ഇത് ഏറെക്കാലം നില നില്‍ക്കണമെന്നില്ല. ഇവ ഉപേക്ഷിച്ചാല്‍ പോയ തടി തിരികെ വരും.
Leave a Reply