Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:54 am

Menu

Published on December 2, 2015 at 4:28 pm

ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ …!!!

how-to-choose-a-right-tooth-brush

നമ്മൾ എല്ലാവരും നിത്യേന പല്ല് തേക്കുന്നവരാണ്. എന്നാല്‍ നിങ്ങള്‍ ശരിയായ ബ്രഷ് തന്നെയാണോ പല്ല് തേക്കാനായി തിരഞ്ഞെടുക്കുന്നത് എന്നതും ശരിയായ രീതിയിലാണോ പല്ല് തേക്കുന്നത് എന്നതും എത്രപേർ ശ്രദ്ധിക്കാറുണ്ട്? ദിവസവും രണ്ട് നേരം ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത് രാവിലെയും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പും. ഇത് പല്ലുകള്‍ ഏറെ കാലം സംരക്ഷിക്കാന്‍ സഹായിക്കും. ഇതാ ചില നിര്‍ദ്ദേശങ്ങള്‍

➤ കട്ടി കുറഞ്ഞ നാരുകളുള്ള ടൂത്ത്ബ്രഷ് തെരഞ്ഞെടുക്കുക.

➤ വില കുറഞ്ഞ ബ്രഷുകളില്‍ കുറച്ച് തവണ ഉപയോഗിക്കുമ്പോഴേക്ക് തന്നെ അതിന്റെ നാരുകള്‍ കൊഴിയുകയോ കേടുവരികയോ ചെയ്‌തേക്കാം. ഇത് ദന്ത സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കും.

➤ നിങ്ങളുടെ വായുടെ വലിപ്പവുമായി യോജിക്കുന്നതാണ് ബ്രഷ് എന്ന് ഉറപ്പ് വരുത്തുക. ചെറിയ വായ ആണെങ്കില്‍ ചെറിയ ടൂത്ത് ബ്രഷും വലിയ വായ് ആണെങ്കിൽ വലിയ ബ്രഷും വാങ്ങുക.

➤ ചില ബ്രഷുകള്‍ ചില ആംഗിളുകളില്‍ പിടിക്കാന്‍ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തവയായിരിക്കും. എന്നാല്‍ മറ്റു ചിലത് അങ്ങിനെ ആവണമെന്നുമില്ല. അതുകൊണ്ട് ഒരു ബ്രഷ് ഏതു രീതിയില്‍ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് അറിയുമെങ്കില്‍ മാത്രം അത്തരം ബ്രഷുകള്‍ വാങ്ങുക.

➤ നല്ല ബ്രഷ് തെരഞ്ഞെടുത്താല്‍ അത് പല്ലുകളുടേയും മോണകളുടെയും ആരോഗ്യത്തിന് അനുസൃതമായി ശരിയായ രീതിയില്‍ ഉപയോഗിക്കാനും നിങ്ങള്‍ ശ്രദ്ധിക്കണം.

➤ പിടിക്കാനുള്ള പാകത്തിനനുസരിച്ച് വ്യത്യസ്തങ്ങളായ ഡിസൈനുകളില്‍ ടൂത്ത് ബ്രഷ് പുറത്തിറങ്ങുന്നുണ്ട്. ചിലത് വലുതും ചിലത് ചെറുതുമായിരിക്കും. ചിലപ്പോള്‍ അവ വായില്‍ എല്ലായിടത്തും എത്താത്തതുമായിരിക്കും. അപ്പോള്‍ പാകത്തിനുള്ളത് നോക്കി തിരഞ്ഞെടുക്കുക.

Loading...

Leave a Reply

Your email address will not be published.

More News