Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 9:37 pm

Menu

Published on December 7, 2015 at 4:08 pm

മോഹന്‍ലാലിനെ കാണാൻ പോളണ്ടിൽ നിന്നൊരു ആരാധകന്‍

mohanlals-fan-from-poland-in-kochi-now-to-see-him

മോഹന്‍ലാലിനെ കാണാൻ പോളണ്ടിൽ നിന്നും ആരാധകൻ എത്തിയിരിക്കുകയാണ്ബര്‍തോഷ് ഷര്‍നോട്ടയാണ് തന്റെ പ്രിയതാരത്തെ കാണാന്‍ പോളണ്ടില്‍ നിന്ന് കൊച്ചിയിലെത്തിയത്.തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ജന്മനാ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് ജീവിയ്ക്കുന്നത്.പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ബര്‍ത്തോഷ് പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം എം.ജി.ആറിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി അവതരിപ്പിച്ചു. തെക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചലച്ചിത്ര താരങ്ങളുടെ ഇടപെടലിന്റെ അനന്തര ഫലങ്ങള്‍ എന്ന വിഷയത്തില്‍ പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ യുവാവ് .അഭിനയം വിസ്മയം മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയയില്‍ എട്ട് ഭാഷകളിലാണ് വിവരണം ഉള്ളത്. ഇന്ത്യന്‍ ഭാഷകള്‍ക് പുറമേ ഇംഗ്ലീഷ്, റഷ്യന്‍, പോളിഷ് ഭാഷകളിലാണ് മോഹന്‍ലാലിന്‍റെ ജീവിതനേട്ടങ്ങളെ പകര്‍ത്തിയിരിക്കുന്നത് . ഇതില്‍ പോളിഷ് ഭാഷയിലെ വിവരണങ്ങള്‍ തയ്യാറാക്കിയത് ബര്‍ത്തോഷ് ആണ്.

ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്താണ് മിക്ക സിനിമകളും കാണുന്ന ബര്‍ത്തോഷ് അവസാനം കണ്ട മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’ ആണ്. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മോഹന്‍ലാലിന്റെ ഇരുവര്‍ ആണ്. എം.ജി.ആര്‍ ആയി മോഹന്‍ലാല്‍ വേഷമിട്ട സിനിമയിലൂടെ തന്റെ ആരാധനാപാത്രങ്ങളായ ‘ഇരുവരെയും’ കാണാന്‍ കഴിയുന്നതിലുള്ള സന്തോഷവും ലാലേട്ടന്റെ മാസ്മരിക അഭിനയവുമാണ് ആ ചിത്രം കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമെന്ന് ബര്‍ത്തോഷ് പറയുന്നു.മമ്മൂട്ടി, സുരേഷ്‌ഗോപി, ജയറാം, പ്രിഥ്വിരാജ്‌ , ഫഹദ്‌,ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ മലയാള താരങ്ങളെയും ബര്‍ത്തോഷിന്‌ ഇഷ്‌ടമാണ്‌. എന്നാല്‍ മോഹന്‍ലാലാണ്‌ ഈ യുവാവിന്റെ ആരാധനാ മൂര്‍ത്തി.

Loading...

Comments are closed.

More News