Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:49 am

Menu

Published on December 10, 2015 at 12:46 pm

കാഞ്ചനമാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിമല്‍

director-r-s-vimal-against-kanchanamala

കാഞ്ചനമാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിമല്‍ രംഗത്ത്.കാഞ്ചനമാലയോട് മോശമായി പെരുമാറുകയോ അവരുടെ പ്രണയജീവിതത്തെ വളച്ചൊടിക്കുകയോ ചെയ്തിട്ടില്ലെന്ന് വിമൽ പറഞ്ഞു.അവരുടെ ജീവിതത്തിലെ നെഗറ്റീവായ എല്ലാ വശങ്ങളും നീക്കം ചെയ്ത ശേഷമാണ് തിരക്കഥ തയ്യാറാക്കിയത്. ആ ചിത്രത്തിലൂടെ കാഞ്ചനേട്ടത്തിക്ക് ലഭിച്ച വലിയ നന്മയെ എന്തിനാണ് അവര്‍ ഇപ്പോഴും തള്ളിപ്പറയുന്നത്. സിനിമ തുടങ്ങുന്നതിന് മുമ്പ് മൊയ്തീന്‍ സേവാമന്ദിറിന് വേണ്ടി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതെല്ലാം ആരും അറിയാതെ ചെയ്യണമെന്ന നിര്‍ബന്ധത്താലാണ് ഇതുവരെ തുറന്നു പറയാതിരുന്നത്.

കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള കാഞ്ചനമാല സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് സേവാ മന്ദിറിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വിമല്‍ പറഞ്ഞു. മമ്മൂട്ടിയെ വയസനെന്നും മോഹന്‍ലാലിനെ പുളുന്താനെന്നും വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാകുമെന്നും വിമല്‍ പറഞ്ഞു. ഷൂട്ടിംഗിനിടെ ഒരു ദിവസം കാഞ്ചനമാല വിളിച്ചു ആരാണ് തന്റെ അച്ഛന്റെ വേഷം ചെയ്യുന്നതെന്ന് ചോദിച്ചു. ശശികുമാര്‍ സാറാണ് ആ റോളിലെന്ന് പറഞ്ഞപ്പോള്‍, ആ കോന്തനാണോ എന്നായിരുന്നു കാഞ്ചനമാലയുടെ മറുപടി. ചേട്ടനായി സുധീഷ് ആണെന്ന് പറഞ്ഞപ്പോള്‍ ആ കുള്ളനാണോ എന്ന് ചോദിച്ചുവെന്നും വിമല്‍ പറഞ്ഞു.

ചിത്രം ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ മൂന്ന് ലക്ഷത്തിന്റെ ചെക്ക് കൈമാറിയിരുന്നു. അതൊന്നും അവര്‍ പുറത്തുപറയുന്നില്ല. എന്നിട്ട് കോടതിയില്‍ ചിത്രത്തിനെതിരെ പോവുകയാണ് ചെയ്തത്. ഇതുവരെ അവര്‍ ഈ സിനിമ കണ്ടിട്ടില്ല. എന്നിട്ടാണ് വിമര്‍ശിക്കുന്നത് – വിമൽ പറയുന്നു. എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും കാഞ്ചനമാല തനിക്കിപ്പോഴും അമ്മയെ പോലെയാണ്. പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടാകാം അവരിങ്ങനെയൊക്കെ പറയുന്നത്. വിമല്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News