Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഫലവർഗ്ഗമാണ് പപ്പായ.പഴുത്തും പച്ചയ്ക്കുമെല്ലാമായി ഇത് കഴിക്കാം. പ്രോട്ടീന്‍, അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം എന്നിവയടങ്ങിയ പപ്പായ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ ഔഷധമാണ്. പപ്പായ മാത്രമല്ല, നാം സാധാരണ കളയാറുള്ള പപ്പായക്കുരുക്കളും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അധികം ആര്‍ക്കുമറിയാത്ത കാര്യമുണ്ട് കാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഔഷധമാണ് പപ്പായയുടെ കുരു.പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായയുടെ കുരു ദഹനപ്രക്രീയക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണിത്.
ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും. കൂടാതെ ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. കരളിന്റെ കൊഴുപ്പ് കളഞ്ഞ് കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും.പപ്പായയുടെ കുരു കഴിക്കാന്‍ അല്പം ചവര്‍പ്പുള്ളതിനാല്‍ ഇത് കഴിക്കുന്നതിനും ശാസ്ത്രീയമായ രീതികളുണ്ട്.
പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കുണം. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം. പ്രഭാതത്തില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിനവും ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും.
Leave a Reply