Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 10:40 am

Menu

Published on December 17, 2015 at 4:05 pm

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ വെല്ലുവിളിയായിരിക്കും ; മഞ്ജുവാര്യര്‍ക്ക് വെല്ലുവിളിയായത് ആരെന്നോ ?

manju-warrier-fb-post-about-sanoop

ഒരുമിച്ചഭിനയിച്ചപ്പോള്‍ തനിക്കൊരാള്‍ വെല്ലുവിളിയായെന്ന് മഞ്ജു വാര്യർ.അത് മറ്റാരുമല്ല. മലയാളികളുടെ പ്രിയപ്പെട്ട സനൂപിനെ കുറിച്ചാണ് മഞ്ജു ഇങ്ങനെ പറഞ്ഞത്. ക്രിസ്മസ് റിലീസായെത്തുന്ന ജോ ആന്‍ഡ് ദി ബോയ് എന്ന സിനിമയുടെ ചിത്രീകരണം പങ്കുവച്ചുള്ള കുറുപ്പിലാണ് മഞ്ജു സനൂപിനെ കുറിച്ച് വാചാലയാകുന്നത്.ജോ ആയി മഞ്ജു എത്തുമ്പോള്‍ ബോയ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട സനൂപ്ആണ്.ചിത്രത്തിലെ സനൂപിന്റെ ഗംഭീരമായ അഭിനയം കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് മഞ്ജു.

മഞ്ജുവിന്റെ  ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ…..

ജോയും ആ ബോയിയും നിങ്ങളെ കാണാന്‍വരികയാണ് ഉടന്‍. ഞാനാണ് ജോ. ബോയ് നിങ്ങളുടെ പ്രിയപ്പെട്ട സനൂപ്. വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമുണ്ട് മലയാളികള്‍ക്ക് സനൂപിനോട്. കുസൃതിക്കണ്ണുള്ള മിടുമിടുക്കന്‍.

‘മങ്കിപെന്‍’ സനൂപിന്റെ ആദ്യ സിനിമയായിരുന്നുവെന്ന് സെറ്റിലെത്തുംവരെ അറിഞ്ഞില്ല. അത്രത്തോളം അഭിനയപരിചയം തുടിച്ചുനിന്നിരുന്നു അവന്റെ ചലനങ്ങളില്‍. കരയുമ്പോഴും ചിരിക്കുമ്പോഴും അത് നമുക്കരികില്‍ കേള്‍ക്കുംപോലെ തോന്നുമായിരുന്നു. പ്രേക്ഷകന് ചാരെയെന്ന് തോന്നിപ്പിക്കുമ്പോഴാണ് ഒരു അഭിനേതാവ് വിജയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ഈ ചെറിയ പ്രായത്തില്‍ തന്നെ സനൂപിന് അത് സാധിക്കുന്നു. അവന്‍ പ്രകാശം പരത്തുന്ന ആണ്‍കുട്ടിയാണ്. അത് നമ്മളിലേക്കും ഒരുകൊച്ചുകുട്ടിയുടെ ഊര്‍ജം നിറയ്ക്കുന്നു. ആ പ്രസരിപ്പാണ് ജോ ആന്റ് ദ് ബോയിയുടെ ജീവന്‍.

ഒപ്പം അഭിനയിക്കുമ്പോള്‍ ചിലര്‍ നമുക്ക് വെല്ലുവിളികള്‍ തരും. സൂര്യപ്രകാശം കൂടുതല്‍ തളിര്‍ക്കാന്‍ ചെടികളെ പ്രചോദിപ്പിക്കുന്നതുപോലെയുള്ള അനുഭവമാണത്. അതിനെഓര്‍മിപ്പിക്കുന്ന കുഞ്ഞുമിന്നലാട്ടങ്ങളാണ് സനൂപില്‍ കാണാനായത്. ഈ ക്രിസ്മസ് കാലത്ത് ജോ ആന്റ് ബോയിയിലൂടെ സനൂപ് എന്ന നക്ഷത്രം നിങ്ങളുടെ മനസ്സില്‍ തെളിഞ്ഞുനില്കുമെന്ന് എനിക്കുറപ്പാണ്..മഞ്ജു പറയുന്നു .

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News