Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ബീപ് ഗാന വിവാദത്തെ തുടര്‍ന്ന് നടന്‍ ചിമ്പുവിനെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ശ്രമം. ചിമ്പു ബെംഗളൂരുവിലേക്കു കടന്നതായാണു സൂചന. കഴിഞ്ഞ ദിവസം ടി നഗറിലുളള വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അവിടെ നടന്‍ ഉണ്ടായിരുന്നില്ല.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിമ്പുവിനെ വിദേശത്തേക്ക് കടക്കാതിരിക്കാനും പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്. അതേ സമയം ടൊറന്റോയിലുള്ള സംഗീത സംവിധയകന്‍ അനിരുദ്ധ് തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിമ്പു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. തന്റെ പുതിയ ചിത്രത്തിനായി അനിരുദ്ധന്‍ സംഗീത സംവിധാനം ചെയ്ത് ചിമ്പു പാടിയ ‘ബീപ്’ ഗാനമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തമിഴിലെ അശ്ലീല പദങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഗാനം തയ്യാറാക്കിയിരുന്നത്. പുറത്തിറക്കാതെ സൂക്ഷിച്ചിരുന്ന പാട്ട് ഓണ്‍ലൈനിലൂടെ വൈറലാവുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അശ്ലീല പരമാര്‍ശം നിറഞ്ഞ പാട്ടിനെതിരെ വനിതാ സംഘടനകളാണ് പരാതി നല്‍കിയത്.
Leave a Reply