Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:11 pm

Menu

Published on January 7, 2016 at 3:45 pm

താനും പ്രിയനും തമ്മില്‍ കാണാറുണ്ട്, വിളിക്കാറുണ്ട്, ഒരുമിച്ച് താമസിച്ചെന്നുമിരിക്കും: ലിസി പറയുന്നു

we-dropped-only-our-marriage-life-we-are-still-good-friends-says-lissy

താനും പ്രിയനും തമ്മില്‍ കാണാറുണ്ടെന്നും ഇനിയും കാണുമെന്നും ലിസി. അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലിസി ഇക്കാര്യം അറിയിച്ചത്.ചില മാധ്യമങ്ങള്‍ തന്നെ വല്ലാതെ ഹരാസ് ചെയ്യുന്നുണ്ടെന്നും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ലിസി അഭിമുഖത്തില്‍ തുറന്നടിച്ചിട്ടുണ്ട്. താനും പ്രിയനും ദാമ്പത്യ ജീവിതത്തില്‍ നിന്ന് മാത്രമേ പിരിഞ്ഞിട്ടുള്ളു. നങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്ക് കാണാറുണ്ട്. വിളിക്കാറുമുണ്ട്. ഈ അടുത്ത് തന്നെ ഞങ്ങള്‍ ഒരുമിച്ച് ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെയും ഒരു ഫാമിലി ഫ്രണ്ടിന്റെയും വീട്ടില്‍ വിവാഹത്തിന് പോകുന്നുണ്ട്. പിന്നെ ഞാന്‍ പ്രിയന്റെ വീട്ടിലാണ് താമസമെന്നുള്ള വാര്‍ത്തകളും കണ്ടു. ഞാന്‍ ഇവിടെ താമസിക്കുന്നുവെന്നാണ് പാപ്പരാസികള്‍ ശ്രദ്ധിക്കുന്നത്. ഞാന്‍ താമസിക്കുന്ന സ്ഥലത്ത് പ്രിയന്‍ വരാറുണ്ട്. എന്റെയും പ്രിയന്റെയും മക്കള്‍ക്ക് അവകാശപ്പെട്ട വീടാണത്. അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അവിടെ താമസിച്ചെന്നും വന്നെന്നുമിരിക്കുമെന്നും ലിസി പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News