Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:45 am

Menu

Published on January 14, 2016 at 2:30 pm

ട്രെയിന്‍ അപകടത്തില്‍ നിന്നും സച്ചിന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

sachin-tendulkar-recalls-his-near-death-experience-from-school-days

മുംബൈ:  ട്രെയിന്‍ അപകടത്തില്‍ നിന്നും ക്രിക്കറ്റിന്റെ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.സംഭവമുണ്ടായത് ഇപ്പോൾ അല്ല.   വർഷങ്ങൾക്ക് മുൻപ് പാളം മുറിച്ചു കടക്കുമ്പോള്‍ ഉണ്ടായ ഒരു ട്രെയിന്‍ അപകടം   ഓര്‍ത്തെടുക്കുകയാണ് സച്ചിനിപ്പോൾ  .മുംബൈ റെയില്‍വേ പോലീസിന്റെ സമീപ്,ബി സേഫ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ജീവിതത്തിലുണ്ടായ ഒരു അനുഭവം അദ്ദേഹം ഓര്‍ത്തെടുത്തത്.പഠിച്ചുകൊണ്ടിരുന്ന കാലത്താണ് സംഭവമെന്ന് സച്ചിന്‍ പറയുന്നു. ക്രിക്കറ്റ് പരിശീലനത്തിനുശേഷം ഒരു സുഹൃത്തിന്റെ വീട്ടില്‍ കഴിച്ചതിനു ശേഷം പരിശീലന സ്ഥലത്തേക്കു പോകുന്നതിനായി പ്ലാറ്റ്‌ഫോമിലേക്കു പെട്ടെന്നെത്താനാണ് ട്രാക്കിനുകുറുകെ കടക്കാന്‍ ശ്രമിച്ചത്. അപ്പോഴാണ് എല്ലാ ട്രാക്കിലൂടെയും വേഗത്തില്‍ ട്രെയിനുകള്‍ വരുന്നത് കണ്ടത്. അങ്ങനെ കിറ്റുകളുമായി ട്രാക്കുകള്‍ക്കിടയില്‍ കുനിഞ്ഞിരിക്കുകയായിരുന്നു.വളരെയധികം ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളായിരുന്നു അത്. പിന്നീടൊരിക്കലും ട്രാക്കിനു കുറുകെ കടക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എല്ലാ യാത്രക്കാരും ട്രെയിന്‍ ചടങ്ങള്‍ പാലിക്കണമെന്നുമാണ് സച്ചിന്‍ പറയുന്നത്. വെറും അഞ്ചുമിനിറ്റിനുമാത്രമായി ജീവിതം അപകടത്തിലാക്കരുതെന്ന് സച്ചിന്‍ ഓര്‍മ്മിപ്പിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News