Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:33 pm

Menu

Published on January 15, 2016 at 12:51 pm

മോഹന്‍ലാലിന്റെ മിഥുനത്തെ തകർത്തത് ഉര്‍വ്വശിയെന്ന് വെളിപ്പെടുത്തല്‍….!!

urvasy-before-the-release-of-movie-mithunam-spoiled-the-mohanlal-starrer

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹൻലാൽ – ഉർവശി ചിത്രമായ മിഥുനം.എന്നാൽ ചിത്രം വേണ്ടത്ര വിജയമായിരുന്നില്ല. ചിത്രത്തിന്റെ പരാജയ കാരണം റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുണ്ടായ നടിയുടെ ഒരു തുറന്ന് പറച്ചിലാണ് സുരേഷ് കുമാര്‍ രവീന്ദ്രന്‍ എന്ന ഒരു സിനിമാ ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോൾ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

ചിത്രം തീയ്യേറ്ററുകളില്‍ വേണ്ടത്ര തിരക്ക് ഉണ്ടാക്കിയില്ല എങ്കിലും കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ അല്പസ്വല്പം പുനര്‍ചിന്തനത്തിനുള്ള വഴിയൊരുക്കിയിരുന്നു എന്ന് പറയാതെ വയ്യ. പ്രണയവിവാഹത്തിന്റെ വരും വരായ്കകളെ തുറന്നു കാട്ടിയ മിഥുനം ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ഉര്‍വ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. വിവാഹത്തിന് മുന്‍പുള്ള പ്രണയവും വിവാഹശേഷമുള്ള പ്രണയവും തമ്മിലുള്ള ചേരുചേരായ്ക ഭംഗിയായി വരച്ച് കാട്ടിയ ചിത്രം കൂടിയായിരുന്നു മിഥുനം. തമാശയിലൂടെ കുടുംബ ജീീവിതത്തിന്റെ പച്ചയായ മുഖം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ശ്രീനിവാസനും പ്രിയദര്‍ശനും മോഹന്‍ലാലും ഉര്‍വ്വശിയും മറ്റ് എല്ലാ അണിയറ പ്രവര്‍ത്തകരും വിജയിച്ചു എന്നു തന്നെ പറയാം.

പക്ഷേ നായിക സുലോചനയെ അവതരിപ്പിച്ച ഉര്‍വ്വശി ഒരു സിനിമാ വാരികയിലെ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ മോഹന്‍ലാലിനേയും കൂട്ടരേയും ശരിക്കും വിഷമിപ്പിച്ചു. 1993 മാര്‍ച്ച് 21ന് കേരളത്തിലെ തീയ്യേറ്ററുകളില്‍ മിഥുനം റിലീസ് ചെയ്ത സമയത്തായിരുന്നു സംഭവം. ഉര്‍വ്വശി സിനിമാ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി, ‘മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്‌നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തില്‍ സുലോചനയുടേത്.

അതെന്താ, ആ ഭര്‍ത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാന്‍ കഴിയാത്ത ആളുകള്‍ കല്യാണം കഴിക്കാന്‍ പാടില്ല. ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്‌നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവള്‍ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്‌നേഹമെങ്കിലും അയാള്‍ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്‌നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില്‍ പറയുന്നുണ്ട്. ‘മിഥുനം’ എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്‍വ്വം ആഗ്രഹമില്ല.’ പ്രിയനും കൂട്ടര്‍ക്കും ഉര്‍വ്വശിയുടെ ഈ തുറന്നു പറച്ചിലില്‍ ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയില്‍ ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തില്‍ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുത് ആയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News