Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിരി ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചിരി തടി കുറയ്ക്കുമോ…?ഇക്കാര്യമോർത്ത് അത്ഭുതപ്പെടേണ്ട. ചിരിക്കുന്നത് തടികുറയ്ക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടു പിടിത്തം.നിയന്ത്രണമില്ലാതെ ചിരിക്കുന്നത് ശരീരത്തിൽ നിന്ന് 120 കലോറി കൊഴുപ്പ് വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യരംഗത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇത്തരം കണ്ടുപിടിത്തങ്ങൾ ഉള്ളത്.ആർത്ത് ചിരിക്കുന്നത് മണിക്കൂറിൽ 10 കലോറി വരെ കൊഴുപ്പ് കുറയ്ക്കുമെന്നും പഠനത്തിൽ കണ്ടെത്തി. മാത്രമല്ല ,ഒരു വിഭാഗം മസിലുകൾക്ക് അഭ്യാസം നൽകാൻ ചിരിക്കുന്നത് കൊണ്ട് സാധിക്കും.ചെറുതായി ചിരിക്കുന്നത് ഇന്റേണൽ ഒബ്ലിക്കുകൾ കൂടുതൽ ആക്ടീവാകാൻ സഹായിക്കുമെന്നും പഠനം നടത്തിയ ഗവേഷകർ പറയുന്നു.നന്നായി ചിരിക്കുന്നതിലൂടെ ശരീരത്തിലെ രക്ത പ്രവാഹം വർദ്ധിക്കുന്നു.ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്നതിനും സാധിക്കുന്നു.ഈ ഊർജം ഉപയോഗിച്ച് കൂടുതൽ കലോറി കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
Leave a Reply