Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 2:05 pm

Menu

Published on January 23, 2016 at 2:00 pm

വ്യായാമം ചെയ്യൂ കൂടുതൽ പോസിറ്റീവ് ആവൂ…!!!

positive-energy

നമ്മളിൽ പലരും വ്യായാമം ചെയ്യാൻ അൽപ്പം മടിയുള്ള കൂട്ടത്തിലാണ്. സമയം കിട്ടുമ്പോള്‍ വ്യായാമം ചെയ്യാം എന്ന ചിന്തയും മടിയും മാറ്റി വയ്ച്ച് നോക്കൂ. പല്ലു തേയ്ക്കുന്ന പോലെ, ഭക്ഷണം കഴിയ്ക്കുന്ന പോലെ, ദിനചര്യകളില്‍ ഒന്നായി വ്യായാമത്തെ എടുക്കുക.നിങ്ങൾക്ക് പഴയതിനേക്കാൾ പൊസറ്റീവ് ആകാം.

വ്യായാമത്തിന്റെ വകഭേദങ്ങളാണ് യോഗ, മെഡിറ്റേഷന്‍ എന്നിവ. ദുഖം, കോപം തുടങ്ങിയ ചീത്ത വികാരങ്ങളെ നിയന്ത്രിക്കാനും അങ്ങനെ പൊസറ്റീവ് എനര്‍ജി നല്‍കാനും ഇവയ്ക്കു കഴിയും. ഒന്നും വേണ്ട, മനസ് അസ്വസ്ഥമാകുമ്പോള്‍ തുറസായ സ്ഥലത്തിലൂടെ, തിരക്കുകളില്‍ നിന്നകന്ന് അല്‍പനേരം നടന്നുനോക്കൂ. മനസ് പൊസറ്റീവ് ആയി മാറുന്നത് തിരിച്ചറിയാം.

വ്യായാമം മാത്രം പോര, ശുഭാപ്തി വിശ്വാസവും പൊസറ്റീവ് എനര്‍ജിക്കു പ്രധാനമാണ്. ഒന്നും ശരിയാകില്ല എന്നത് നെഗറ്റീവ് എനര്‍ജി നല്‍കുന്ന ചിന്തയാണ്. എല്ലാം ശരിയാകും എന്ന ചിന്തയോടെ ജീവിക്കണം. തിരിച്ചടികള്‍ വരുമ്പോള്‍ തളരില്ല എന്നു തീരുമാനിക്കണം. ഇത് ഒരാളെ പൊസറ്റീവാക്കാന്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ്. മറ്റുള്ളവരെ കഴിയുന്ന രീതിയില്‍ സഹായിക്കണം. അതും നല്ല മനസോടെ. ഒരാള്‍ക്ക് പൊസറ്റീവ് എനര്‍ജി ലഭിക്കുന്നതില്‍ ഇത് വളരെ ഗുണം ചെയ്യും.

ഒരാളെ പൊസറ്റീവോ നെഗറ്റീവോ ആക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് ചുറ്റുപാടോ പ്രവൃത്തികളോ അല്ല, അവനവന്റെ ചിന്തകൾ തന്നെയാണ്. നല്ല മനസോടെ ജീവിച്ചു നോക്കൂ, വാക്കിലും നോക്കിലും പ്രവൃത്തിയിലും നന്മ പുലര്‍ത്താന്‍ ശ്രമിച്ചു നോക്കൂ, നിങ്ങളറിയാതെ തന്നെ നിങ്ങള്‍ പൊസറ്റീവാകും. ഇത് നല്ല രീതിയില്‍ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News