Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:46 pm

Menu

Published on January 27, 2016 at 2:21 pm

ദില്‍വാലേയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നുവെന്ന് കജോള്‍

kajol-says-that-she-regrets-acting-in-dilwale

ദില്‍വാലേയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നുവെന്ന് ബോളിവുഡ് താരം കജോള്‍. ‘കഹാനി’യുടെ സംവിധായകനായ സുജോയ് ഘോഷ് ഒരുക്കുന്ന ‘ദുര്‍ഗാ റാണി സിങ്’ എന്ന ചിത്രം വേണ്ടെന്നു വച്ചാണ് താന്‍ ദില്‍വാലേയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും അതില്‍ ഖേദിക്കുന്നുവെന്നുമാണ് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ  കജോള്‍ പറഞ്ഞത്.ചിത്രം വലിയ തൃപ്തി നല്‍കിയിട്ടില്ല എന്ന് തമാശ രൂപേണയാണെങ്കിലും ഷാറൂഖും ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ പറയുകയുണ്ടായി. കജോള്‍ വേണ്ടെന്നു വച്ചതോടെ ദുര്‍ഗാ റാണി സിങ്ങിലെ വേഷം വിദ്യാ ബാലന് ലഭിക്കുകയും ചെയ്തു. ഷാറൂഖ് ഖാനൊപ്പം പ്രധാനവേഷത്തിലെത്തിയ ദില്‍വാലേ ബോക്‌സ് ഓഫീസില്‍ ഹിറ്റായെങ്കിലും പ്രതീക്ഷിച്ചത്ര കലക്ഷന്‍ നേടാനായിരുന്നില്ല. ആരാധകരെയും ചിത്രം നിരാശപ്പെടുത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News