Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 3:45 pm

Menu

Published on January 29, 2016 at 1:52 pm

ദിലീപ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളെന്ന് കാവ്യ മാധവന്‍

kavya-says-about-dileep

തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട ആളാണ് നടന്‍ ദിലീപെന്ന് നടി കാവ്യ മാധവന്‍. ദിലീപിന്റെ ഉപദേശങ്ങള്‍ കരിയറില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ പറഞ്ഞു. .20 സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു.സിനിമ വന്നാല്‍ അതെങ്ങെനെ കൈകാര്യം ചെയ്യണമെന്നതില്‍ ധാരണയുണ്ടായിരുന്നില്ല.ദിലീപേട്ടനോടും ലാലു ചേട്ടനോടുമാണ് ഉപദേശങ്ങള്‍ ചോദിക്കുകയെന്നും കാവ്യ പറയുന്നു.ഈ ഉപദേശങ്ങളെല്ലാം തന്റെ കരിയറില്‍ ഏറെ ഗുണം ചെയ്തു.കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല്‍ ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ഇങ്ങനെ പ്രതികരിച്ചത്.വിവാഹം, കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ലെന്നും, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നും കാവ്യ മാധവന്‍ വ്യക്തമാക്കി. അച്ഛനും അമ്മയും എന്തിനും കൂടെയുണ്ട്.പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക.അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ പറയുന്നു.എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ.അവരെല്ലാം പെണ്ണുങ്ങളുമാണ്.അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുവെന്നും കാവ്യ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News