Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുഞ്ഞിനു ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വ്യക്തി ജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എന്നെ സംബന്ധിച്ച് വിവാഹം കുട്ടികളെ സൃഷ്ടിക്കാനുള്ള ഏക ഉപാധിയാണ്-പ്രിയങ്ക പറഞ്ഞു. ജീവിതത്തില്‍ മറ്റ് എന്ത് കാര്യം ചെയ്യാനും പുരുഷന്റെ ആവശ്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പുരുഷനെ സഹിക്കാന്‍ പ്രയാസമാണ്.കല്യാണം കഴിച്ച് ജീവിതകാലം മുഴുവന്‍ ആ ആണിന്റെ കൂടെ ജീവിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ഒരു വജ്രം വാങ്ങണമെന്ന് തോന്നിയാല്‍ അത് സ്വന്തമായി വാങ്ങണമെന്നാണ് ആഗ്രഹം. അതിനായി ഭര്‍ത്താവിനെ ആശ്രയിക്കേണ്ട കാര്യമില്ല. തനിക്കൊരു നല്ല സുഹൃത്തിനെയാണ് ആവശ്യമെന്നും അഭിപ്രായപ്പെട്ടു.
Leave a Reply