Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 3:45 am

Menu

Published on February 10, 2016 at 4:40 pm

അൾസർ അകറ്റാന്‍ ചില എളുപ്പവഴികള്‍…!!

best-natural-and-home-remedies-for-ulcers

ഇന്ന് പ്രായ ഭേദമന്യേ എല്ലാവരിലും കാണുന്ന ഒരു അസുഖമാണ് അൾസർ.ഭക്ഷണം ദഹിപ്പിക്കുന്നതിന് ശരീരം സൃഷ്ടിക്കുന്ന ആസിഡ് പിന്നീട് കുടല്‍ഭിത്തികളില്‍ വ്രണത്തിന് കാരണമായി തീരുന്നതാണ് അള്‍സര്‍ എന്ന അവസ്ഥ. അള്‍സര്‍ തന്നെ പെപ്ടിക്, ഗ്യാസ്ട്രിക്, ഡുവഡൈനല്‍ അള്‍സര്‍ എന്നീ വിധങ്ങളിലുണ്ട്. മാനസിക പിരിമുറക്കവും അള്‍സറിന് കാരണമാകാറുണ്ട്. ജങ്ക് ഫുഡ്‌സ്, ഫാസ്റ്റ് ഫുഡ് തുടങ്ങി ഭക്ഷണ രീതികളിലെ മാറ്റമാണ് അള്‍സറിന്റെ പ്രധാന കാരണം.ഹെലികോബാക്റ്റര്‍ പൈലേറി, എച് പൈലേറി എന്ന് അറിയപ്പെടുന്ന ബാക്ടീരിയകളാണ് അള്‍സറിന് കാരണമാകുന്നത്. കൃത്യസമയത്ത് ചികല്‍സ ലഭിക്കാതിരുന്നാല്‍ മരണത്തിന് വരെ കാരണമാകാവുന്ന അസുഖമാണിത്.അൾസർ അകറ്റുന്നതിന് വീട്ടില്‍ ശീലിക്കാവുന്ന ചില പരിഹാര മാർഗ്ഗങ്ങളെ കുറിച്ചാണിവിടെ പറയുന്നത്……

കറിവേപ്പില മോരില്‍ അരച്ച് ചേര്‍ത്ത് ഇന്ദുപ്പും കൂടി ചേര്‍ത്ത് കഴിക്കുക

ബദാം പാലില്‍ ചേര്‍ത്ത് കുടിക്കുക

വാഴക്കൂമ്പ് അഥവാ വാഴചുണ്ട്-(കുടപ്പന്‍) അരിഞ്ഞ്, അത്ര തന്നെ മുരിങ്ങയിലയും ചേര്‍ത്ത് തോരന്‍ വെച്ച് ആഴ്ചയില്‍ മൂന്ന് ദിവസം കഴിക്കുക.

60 മില്ലി പാലില്‍ 20 തുള്ള ഇരട്ടിമധുരവും ചേര്‍ത്ത് രാവിലേയും വൈകിട്ടും കഴിക്കുക

അയമോദകം മോരില്‍ അരച്ച് ചേര്‍ത്ത് കുടിക്കുക

ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് ദിവസേനെ കുടിക്കുക

വാഴപ്പിണ്ടി നാര് കളഞ്ഞ് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് ഭരണിയില്‍ വെയ്ക്കുക. നാലഞ്ച് ദിവസത്തിന് ശേഷം പുറത്തെടുത്ത് തോരനോ മറ്റ് കറിയോ ആയി ഉപയോഗിക്കുക

നേന്ത്രപ്പഴം ദിവസേനെ ഓരോന്ന് കഴിക്കുക

അച്ചാര്‍, വിനാഗിരി, എരിവു കൂടിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.

ഏറെ നേരം വിശന്ന് ഇരിക്കുന്ന അവസ്ഥകള്‍ ഒഴിവാക്കുക. രാത്രിയിലെ ഭക്ഷണം രണ്ടുമണിക്കൂര്‍ മുമ്പെങ്കിലും കഴിക്കുക.

ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.

പുകവലി,മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും ചായ, കാപ്പി മുതലായവ അമിതായി കഴിക്കുന്നതും ഒഴിവാക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News