Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ നിത്യോന ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളും പെട്ടെന്ന് തന്നെ കേടായിപോകുന്നവയാണ്.അതുകൊണ്ട് തന്നെ അവയെ ദീർഘകാലം സൂക്ഷിച്ച് ഉപയോഗിക്കാൻ സാധിക്കാറില്ല. ഇതിലൊന്നാണ് മുട്ട.കടകളില്‍ നിന്ന് മുട്ട വാങ്ങുമ്പോള്‍ അതില്‍ ചിലത് കേടുസംഭവിച്ചതാകാനിടയുണ്ട്. മുട്ട പൊട്ടിച്ചുനോക്കാതെ തന്നെ അത് എത്രത്തോളം നല്ലതാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എങ്ങനെയെന്നല്ലേ….
നല്ല മുട്ട പൊട്ടിയ്ക്കുമ്പോള്‍ വെളുത്ത നിറമാകും ഉണ്ടാകുക. എന്നാല്‍ നിറം കുറേശെ മാറിയതായ മുട്ട കേടായതാകാന് വഴിയുണ്ട്. പ്രത്യേകിച്ച് ദുര്‍ഗന്ധം വരികയാണെങ്കില്‍. ചെറിയ ദുര്ഗന്ധമായാലും മതി.
മുട്ടയുടെ രണ്ടിരട്ടി വെള്ളം ഒരു ബൗളിലോ പാത്രത്തിലോ എടുക്കുക. മുട്ട മുഴുവനായും മുങ്ങാന്‍ പാകത്തിനുള്ള വെള്ളം വേണം. നല്ല മുട്ടയെങ്കില്‍ ഇത് വെള്ളത്തിനു താഴേ മുങ്ങിപ്പോകും. ഉപരിതലത്തില്‍ പൊന്തിക്കിടക്കുന്ന മുട്ട കേടായതാകും.
മുട്ട കുലുക്കി നോക്കുക. ഇത് കുലുങ്ങുന്നുവെങ്കില്‍ കേടായതാകും.
മുട്ട പൊട്ടിച്ചു കഴിഞ്ഞാല്‍ മുട്ടവെള്ളയും മഞ്ഞയും ലൂസായി കിടക്കുകയാണെങ്കില്‍ മുട്ട കേടായതാകാം. നല്ല മുട്ടയെങ്കില്‍ മുട്ട മഞ്ഞ വട്ടത്തില്‍ തന്നെ അല്പം ഉറച്ചുണ്ടാകും. മുട്ടവെള്ളയും അധികം ലൂസായി പരക്കാതിരിയ്ക്കും.
Leave a Reply